Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' ആവര്‍ത്തിക്കുമോ ? ഇനി 75 ദിവസത്തെ ചിത്രീകരണം

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' ആവര്‍ത്തിക്കുമോ ? ഇനി 75 ദിവസത്തെ ചിത്രീകരണം

കെ ആര്‍ അനൂപ്

, തിങ്കള്‍, 10 ജൂലൈ 2023 (12:20 IST)
ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ , സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്ലിനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണത്തിന് തിരുവനന്തപുരത്ത് തുടക്കമായി.തിരുവനന്തപുരം, കൊച്ചി, ഹൈദ്രാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളിലായി 75 ദിവസത്തെ ചിത്രീകരണം ഉണ്ടാകും.
പൂജയും സ്വിച്ച് ഓണും തിരുവനന്തപുരത്തെ ലൊക്കേഷനിലാണ് നടന്നത്. സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല.ഗിരീഷ് ഏ ഡി, കിരണ്‍ ജോസി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
അജ്മല്‍ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jawan :നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം, ഷാരൂഖിനൊപ്പം വിജയ് സേതുപതിയും,'ജവാന്‍' പ്രിവ്യു വീഡിയോ