Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛന്‍ മരിച്ചിട്ട് എട്ട് വര്‍ഷം,മരിക്കുന്നത് വരെയും അച്ഛനെ ഒരുപാട് മിസ് ചെയ്യും, ഭാവന പറയുന്നു

Bhavana Bhavana news Bhavana films Bhavana about father Bhavana about her father Bhavana news Bhavana family Bhavana father name.

കെ ആര്‍ അനൂപ്

, ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (12:39 IST)
സിനിമ ലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി ഭാവന. പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ് സിനിമയിലേക്കും നടി തിരിച്ചെത്തി. 'ദ ഡോര്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഭാവനയുടെ സഹോദരന്‍ ജയദേവ് ആണ്. നിര്‍മ്മിക്കുന്നത് നടിയുടെ ഭര്‍ത്താവ് നവീന്‍ രാജനും. തന്റെ ജീവിതത്തില്‍ ഉണ്ടായ നഷ്ടങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഭാവന.
 
തന്റെ അച്ഛന്‍ മരിച്ചിട്ട് എട്ടുവര്‍ഷം ആകാന്‍ പോകുന്നുവെന്നും ആ വേദന താന്‍ മരിക്കുന്നത് വരെ ഉള്ളില്‍ ഉണ്ടാകുമെന്നും ഭാവന പറയുന്നു.
 
'അച്ഛന്‍ മരിച്ചിട്ട് എട്ട് വര്‍ഷം ആകുകയാണ്. എല്ലാവരും പറയും സമയം നമ്മളെ സുഖപ്പെടുത്തും എന്ന്. അതൊക്കെ ഒരു മുറിവ് തന്നെയാണ്. ഉള്ളിലങ്ങനെ തന്നെ അതുണ്ടാകും. ഞാന്‍ മരിക്കുന്നത് വരെയും അച്ഛനെ ഞാന്‍ ഒരുപാട് മിസ് ചെയ്യും. ആ ഒരു വേദന ഉള്ളില്‍ ഉണ്ടാവും. കുറേക്കാലം കഴിയുമ്പോള്‍ ഓക്കെ ആവും എന്നല്ല, എല്ലാം ഉള്ളില്‍ തന്നെ ഉണ്ടാകും. ചിലപ്പോള്‍ അതിന്റെ തീവ്രത കുറഞ്ഞു കൊണ്ടിരിക്കും എന്നുള്ളതാണ്. ജീവിതം എന്ന് പറയുന്നത് ഇങ്ങനെ ആണല്ലോ. സന്തോഷം ഉണ്ടാകും വിഷമും ഉണ്ടാകും. ഒരു കേറ്റം കയറിയാല്‍ ഒരിറക്കം ഉണ്ടാകുമല്ലോ. അതുപോലെ തന്നെയാണ് എന്റെ ഒരു മാനസികാവസ്ഥ. എല്ലാം ശരിയായി ഇനി എന്റെ ലൈഫ് ഫുള്‍ ഹാപ്പിനെസ്സ് ആകുമെന്ന് ഞാന്‍ കരുതുന്നില്ല',- ഭാവന പറഞ്ഞു.
 
ഒരു ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ വീണ്ടും സജീവമാക്കുകയാണ്.'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിനുശേഷം നടിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമയാണ് റാണി. 
 
ഈ വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രചാരണ പരിപാടികളുടെ തിരക്കിലാണ് നടി. പ്രീ റിലീസ് പരിപാടിയിലും ഭാവന പങ്കെടുത്തിരുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനിക്ക് ഇങ്ങനെ ഒരു പ്രശ്‌നമുണ്ട്'; ഭാവന പറയുന്നു, വീഡിയോ