Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ഇത് അതിജീവനത്തിനുള്ള ഹര്‍ഷാരവം; ഐ.എഫ്.എഫ്.കെ. വേദിയിലെത്തിയ ഭാവനയെ സദസ് സ്വീകരിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍

Bhavana
, വെള്ളി, 18 മാര്‍ച്ച് 2022 (20:21 IST)
തിരുവനന്തപുരത്ത് ആരംഭിച്ച രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ (ഐ.എഫ്.എഫ്.കെ.) സര്‍പ്രൈസ് അതിഥിയായി മലയാളത്തിന്റെ പ്രിയനടി ഭാവന. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്താണ് പ്രൗഢോജ്ജ്വലമായ വേദിയിലേക്ക് ഭാവനയെ സ്വാഗതം ചെയ്തത്.
 
അപ്രതീക്ഷിതമായാണ് ഐ.എഫ്.എഫ്.കെ. വേദിയില്‍ ഭാവന എത്തുന്ന കാര്യം കാണികള്‍ അറിഞ്ഞത്. ഇക്കാര്യം സംഘാടകര്‍ നേരത്തെ പുറത്തുവിട്ടിരുന്നില്ല. സംവിധായകന്‍ രഞ്ജിത്ത് ഭാവനയെ സ്വാഗതം ചെയ്തതും കാണികള്‍ക്കിടയില്‍ നിന്ന് ഹര്‍ഷാരവം ഉയര്‍ന്നു. നിറഞ്ഞ കയ്യടികളോടെ മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം കൈകൂപ്പി വണങ്ങിയാണ് ഭാവന വേദിയിലേക്ക് എത്തിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായായി ആന്‍ഡ്രിയ, 'കാ' ട്രെയിലര്‍ കാണാം