Select Your Language

Notifications

webdunia
webdunia
webdunia
webdunia

IFFK വേദിയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന: കൈയ്യടിയോടെ വരവേറ്റ് കാണികൾ

IFFK വേദിയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന: കൈയ്യടിയോടെ വരവേറ്റ് കാണികൾ
, വെള്ളി, 18 മാര്‍ച്ച് 2022 (19:56 IST)
രാജ്യാന്തര ചലച്ചിത്രമേള‌യിൽ അതിഥിയായി നടി ഭാവന. വർഷങ്ങൾക്ക് ശേഷമാണ് താരം ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നത്. പോരാട്ടത്തിന്റെ പ്രതീകമായി ഭാവനയെ സ്വാഗതം ചെയ്യുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു.ഹർഷാരവങ്ങളോടെയാണ് സിനിമാപ്രേമികൾ താരത്തെ സ്വീകരിച്ചത്. ഭാവന അതിഥിയായി എത്തുന്ന വിവരം സംഘാടകർ പുറത്തുവിട്ടിരുന്നില്ല.
 
അനുരാഗ് കശ്യപാണ് ചടങ്ങിലെ മുഖ്യ അതിഥി. ഐഎസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിക്കും. 15 തിയേറ്ററുകളിൽ 7 വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദർശനത്തിനുള്ളത്.
 
പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരും ചടങ്ങില്‍ അതിഥികളായെത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹം 6 മാസം മുൻപ്: തൃശൂരിൽ യുവതി തീ കൊളുത്തി മരിച്ച നിലയിൽ