Publish Date: Wed, 02 Mar 2022 (08:56 IST)
Updated Date: Wed, 02 Mar 2022 (08:58 IST)
ഭീഷ്മപര്‍വ്വം നാളെ മുതല്‍. ചിത്രം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തുന്ന ആവേശത്തിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. പീറ്ററായി ഷെയിന്‍ ചിത്രത്തില്‍ ഉണ്ടാകും. 160 മിനിറ്റ് ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്. (U/A) സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
പഴയൊരു ഗ്യാങ്ങ്‌സ്റ്റെര്‍ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിള്‍. അയാളുടെ കഥ തന്നെയാണ് സിനിമ പറയുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ മാരിടൈം ട്രാന്‍സ്‌പോര്‍ട്ടറായി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന മൈക്കിളിനെ സിനിമയില്‍ കാണാം.മൈക്കിളിന്റെ കുടുംബത്തിന് വധഭീഷണി പലയിടത്തുനിന്നും ഉണ്ടാകുന്നു. അയാള്‍ തന്റെ പഴയകാലത്തേക്ക് വീണ്ടും പോകാന്‍ നിര്‍ബന്ധിതനാകുന്നു.
മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം ഭീഷ്മപര്‍വ്വം റിലീസ് പ്രഖ്യാപിച്ചുകഴിഞ്ഞു.ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ പ്രതീക്ഷിക്കാന്‍ വകയുണ്ട്.ചിത്രം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തും.