മാര്‍ച്ച് മൂന്നിന് ഒരുപിടി ബിഗ് ബജറ്റ് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത് മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ ടോവിനോ തോമസ് എന്നിവരുടെ ചിത്രങ്ങളാണ്.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വവും കോറിയോ?ഗ്രാഫര്‍ ബൃന്ദ മാസ്റ്ററുടെ തമിഴ് ചിത്രമായ ഹേ സിനാമികയും മാര്‍ച്ച് 3ന് പ്രദര്‍ശനത്തിനെത്തുന്നു. ഹേ സിനാമിക ട്രെയിലര്‍ ഇന്ന് എത്തും.
നേരത്തെ പ്രഖ്യാപിച്ച റിലീസ് ഭീഷ്മപര്‍വ്വം ടീം മാറ്റി മാര്‍ച്ച് 3ന് പുതിയ പ്രദര്‍ശന തീയതി പ്രഖ്യാപിച്ചുകയായിരുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ടീസര്‍ ഈയടുത്ത് പുറത്തിറങ്ങിയിരുന്നു.ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനും മാര്‍ച്ച് മൂന്നിന് തന്നെ പ്രദര്‍ശനത്തിനെത്തും. നടി റിമാ കല്ലിങ്കലാണ് ഇക്കാര്യം അറിയിച്ചത്.
2 ഭാഷകളിലായി ഒരുങ്ങുന്ന ഹേ സിനാമികയില്‍ ദുല്‍ഖറിനെ കൂടാതെ അദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തില്‍ യാഴാന്‍ എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തുന്നു.