Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബിയില്‍ മമ്മൂട്ടിയുടെ അമ്മ, വിഖ്യാത ചലച്ചിത്രകാരി; ഈ നടിക്ക് മമ്മൂട്ടിയേക്കാള്‍ പ്രായം കുറവ്, ചിത്രങ്ങള്‍ കണാം

ബിഗ് ബിയില്‍ മമ്മൂട്ടിയുടെ അമ്മ, വിഖ്യാത ചലച്ചിത്രകാരി; ഈ നടിക്ക് മമ്മൂട്ടിയേക്കാള്‍ പ്രായം കുറവ്, ചിത്രങ്ങള്‍ കണാം
, ബുധന്‍, 16 ഫെബ്രുവരി 2022 (09:34 IST)
മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് ആയ ചിത്രമാണ് അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബി. മമ്മൂട്ടി ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന ഐക്കോണിക് കഥാപാത്രമായി പ്രേക്ഷകരെ ഞെട്ടിച്ച സിനിമയാണ് ബിഗ് ബി. 
 
ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് മേരി ജോണ്‍ കുരിശിങ്കല്‍. മമ്മൂട്ടിയുടെ വളര്‍ത്തമ്മയുടെ കഥാപാത്രത്തിന്റെ പേരാണ് ഇത്. വിഖ്യാത നടി നഫീസ അലിയാണ് മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. 
 
യഥാര്‍ഥത്തില്‍ ബിഗ് ബിയില്‍ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച നഫീസ അലിക്ക് മമ്മൂട്ടിയേക്കാള്‍ പ്രായം കുറവാണ്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. അതായത് മെഗാസ്റ്റാറിന് ഇപ്പോള്‍ 70 വയസ്സ് കഴിഞ്ഞു. നഫീസ അലിയുടെ ജനനം 1957 ജനുവരി 18 നാണ്. അതായത് നഫീസയുടെ പ്രായം 65 ആണ്. അതായത് നഫീസയേക്കാള്‍ ആറ് വയസ്സോളം കൂടുതലാണ് മമ്മൂട്ടിക്ക്. 
 
മുംബൈയിലാണ് നഫീസയുടെ ജനനം. 1976 ല്‍ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1979 ല്‍ ശ്യാം ബനഗല്‍ സംവിധാനം ചെയ്ത ജുനൂല്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേര്‌റം. വിനോദ് ഖന്ന, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചു. സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് നഫീസ. അര്‍ജുന അവാര്‍ഡ് ജേതാവായ പോളോ താരം രവീന്ദര്‍സിങ് സോധിയാണ് നഫീസയുടെ ജീവിതപങ്കാളി. 
 
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ചിത്രങ്ങള്‍ നഫീസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയറാമുമായുള്ള ബന്ധം അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു, സിനിമയില്‍ നിന്നുള്ളവര്‍ കല്ല്യാണം കഴിച്ചാല്‍ ആ ബന്ധം നീണ്ടുനില്‍ക്കുമോ എന്നായിരുന്നു വീട്ടുകാരുടെ പേടി; പാര്‍വതി പറയുന്നു