ചിരഞ്ജീവിയുടെ ഭോല ശങ്കര്‍ 100 കോടിയോളം ബജറ്റിലാണ് നിര്‍മ്മിച്ചത്. എന്നാല്‍ സിനിമ കാണാന്‍ തിയറ്ററുകളില്‍ ആളുകളില്ല. 50 കോടിയെങ്കിലും മെഗാസ്റ്റാര്‍ ചിത്രം നേടുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം. എന്നാല്‍ ഭോല ശങ്കറിന് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സ്വതന്ത്ര്യദിനത്തില്‍ പോലും സിനിമയ്ക്ക് വലിയ ചലനം ഉണ്ടാക്കാന്‍ ആയില്ല. 75 ലക്ഷം മാത്രമാണ് കഴിഞ്ഞ ദിവസത്തെ കളക്ഷന്‍. ഒരു അവധി ദിവസം ചിരഞ്ജീവി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം കളക്ഷന്‍ കൂടിയായി ഇത് മാറി.
അതിനിടയില്‍ ചിരഞ്ജീവി ഭോല ശങ്കര്‍ നിര്‍മ്മാതാക്കളോട് 65 കോടി രൂപ പ്രതിഫലമായി ചോദിച്ചു വാങ്ങിയെന്നും അഭ്യൂഹം പരന്നു. പണമായി തരുന്നതിന് പകരം നിര്‍മ്മാതാക്കളുടെ കൈവശമുള്ള കോടികള്‍ വിലമതിക്കുന്ന ഫാം ഹൗസ് കൈമാറ്റം ചെയ്താല്‍ മതിയെന്ന് നടന്‍ പറഞ്ഞു എന്നും പറയപ്പെട്ടു.
ഇതിനെല്ലാം വിശദീകരണവുമായി നിര്‍മ്മാതാക്കളില്‍ ഒരാളായ അനില്‍ സുങ്കര എത്തി.ഇത്തരം അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹതിമാണെന്നും ചിരഞ്ജീവി അത്തരത്തില്‍ ഒരു വ്യക്തിയല്ലെന്നും അദ്ദേഹവുമായി ചേര്‍ന്ന് വീണ്ടും ചിത്രം ചെയ്യുമെന്നും അനില്‍ പറഞ്ഞു.എ കെ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് സിനിമ നിര്‍മ്മിച്ചത്.