Select Your Language

Notifications

webdunia
webdunia
webdunia
webdunia

350 കോടി കടന്ന് 'ജയിലര്‍',സ്വാതന്ത്ര്യ ദിനത്തില്‍ നേട്ടം കൊയ്ത് സിനിമ, കളക്ഷന്‍ റിപ്പോര്‍ട്ട്

Jailer' box office day 6 Jailer's Kerala Box office collections

കെ ആര്‍ അനൂപ്

, ബുധന്‍, 16 ഓഗസ്റ്റ് 2023 (15:21 IST)
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍' ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്.ചിത്രം 6 ദിവസം കൊണ്ട് 350 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നേടിയതെന്നാണ് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യ ദിനത്തില്‍ 'ജയിലര്‍' 33 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്.
'ജയിലര്‍' ഇന്ത്യയിലും വിദേശത്തും മികച്ച പ്രകടനം കാഴ്ചവച്ചു. രജനികാന്തിന്റെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂടിയാണിത്. 
 
കേരള ബോക്സ് ഓഫീസില്‍ നിന്നും 28 കോടിയിലധികം കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ട്.'ജയിലര്‍' കെബിഒയില്‍ നിന്നും 5 ദിവസത്തിനുള്ളില്‍ ഏകദേശം 28.15 കോടി രൂപ സ്വന്തമാക്കി. അഞ്ചാം ദിവസം മാത്രം 4.50 കോടി കേരളത്തില്‍നിന്ന് രജനി ചിത്രത്തിന് ലഭിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിത് ചക്കാലക്കലിന്റെ അടുത്ത റിലീസ്,'പ്രാവ്' ഫസ്റ്റ് ലുക്ക് പുറത്തിറക്കി മമ്മൂട്ടി