Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഭ്രമം' ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്ത്യയില്‍ മാത്രം, റിലീസിന് ഇനി മണിക്കൂറുകള്‍

'ഭ്രമം' ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്ത്യയില്‍ മാത്രം, റിലീസിന് ഇനി മണിക്കൂറുകള്‍

കെ ആര്‍ അനൂപ്

, ബുധന്‍, 6 ഒക്‌ടോബര്‍ 2021 (15:07 IST)
പൃഥ്വിരാജ്-ഉണ്ണിമുകുന്ദന്‍ ചിത്രം ഭ്രമം റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം.
 
അടുത്തിടെ പുറത്തുവന്ന ടീസര്‍, ട്രെയിലര്‍ എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലിറിക്കല്‍ സോങ്ങുകളും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഒരു ദിവസത്തിനകം സത്യം വെളിച്ചത്തു വരും എന്ന് പറഞ്ഞു കൊണ്ടാണ് നിര്‍മ്മാതാക്കള്‍ റിലീസ് ഡേറ്റ് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്ത്യയില്‍ മാത്രമേ ഭ്രമം ലഭ്യമാകുകയുള്ളൂ.
 
മലയാളത്തിലെ ആദ്യത്തെ 'ഹൈബ്രിഡ് റിലീസ് കൂടിയാണ് സിനിമ.ജിസിസി രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസ് ചെയ്യുന്ന ചിത്രം അതേദിവസം തന്നെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും പ്രേക്ഷകരിലേക്ക് എത്തും.രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം. ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍'ന്റെ റിമേക്ക് ആണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യയുടെ 'ജയ് ഭീം' കഥ പറഞ്ഞ് തീരാന്‍ 2 മണിക്കൂര്‍ 44 മിനിറ്റ്, ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്