Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭൂട്ടാൻ വാഹനക്കടത്ത്; അമിത് ചക്കാലക്കലിന്റെ 2 വാഹനങ്ങൾ ഉൾപ്പെ‌ടെ 3 എണ്ണം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

ഒളിപ്പിച്ച വാഹനങ്ങൾ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു

Bhutan vehicle smuggling

നിഹാരിക കെ.എസ്

, വെള്ളി, 10 ഒക്‌ടോബര്‍ 2025 (07:11 IST)
ഓപ്പറേഷൻ നുംഖോറിൽ മൂന്ന് വാഹനങ്ങൾ കൂടി കസ്റ്റംസ് പ്രിവന്റീവ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. ഇതിൽ രണ്ടെണ്ണം സിനിമാ നടൻ അമിത് ചക്കാലക്കലിന്റേതാണ്. മൂന്നാമത്തെ വാഹനം പാലക്കാട് സ്വദേശിയുടെ കൈവശം ഉണ്ടായിരുന്നതുമാണ്. ഒളിപ്പിച്ച വാഹനങ്ങൾ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു എന്ന് കസ്റ്റംസ് പ്രിവന്റീവ് വൃത്തങ്ങൾ വ്യക്തമാക്കി.
 
അതേസമയം ഭൂട്ടാൻ കാർ കള്ളക്കടത്തിനു പിന്നിൽ കോയമ്പത്തൂരിലെ ഷൈൻ മോട്ടോർസ് എന്ന് സംഘത്തിന്റെ വിവരങ്ങൾ ലഭിച്ചതായി ഇ. ഡി വ്യക്തമാക്കി. സതിക് ഭാഷ, ഇമ്രാൻ ഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിവരങ്ങളാണ് ഇഡിക്ക് ലഭിച്ചത്. ഇവരുടെ മൊഴിയും ഇഡി രേഖപ്പെടുത്തി.
 
ഭൂട്ടാനിലെ ആർമി മുൻ ഉദ്യോഗസ്ഥനെ ഇടനിലക്കാരൻ ആക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. ഭൂട്ടാനിൽ നിന്ന് 16 വാഹനങ്ങൾ വാങ്ങിയതായി കോയമ്പത്തൂർ സംഘം സമ്മതിച്ചു. ഇന്നലെ നടന്ന പരിശോധനയിൽ ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു എന്ന് ഇഡി വൃത്തങ്ങൾ വിശദമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബീഫ് ബിരിയാണി വേണ്ട മക്കളെ, ഷെയ്ൻ നിഗം ചിത്രം ഹാൽ കണ്ട് ഹാലിളകി സെൻസർ ബോർഡ്, ആറിടങ്ങളിൽ വെട്ട്