Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീഫ് ബിരിയാണി വേണ്ട മക്കളെ, ഷെയ്ൻ നിഗം ചിത്രം ഹാൽ കണ്ട് ഹാലിളകി സെൻസർ ബോർഡ്, ആറിടങ്ങളിൽ വെട്ട്

ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയിലെ ആറിടങ്ങളില്‍ കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്.

Beef Biriyani, Censor Board, Shane nigam Movie, Highcourt,ബീഫ് ബിരിയാണി, സെൻസർ ബോർഡ്, ഷെയ്ൻ നിഗം, ഹൈക്കോടതി

അഭിറാം മനോഹർ

, വ്യാഴം, 9 ഒക്‌ടോബര്‍ 2025 (15:49 IST)
ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയിലെ ആറിടങ്ങളില്‍ കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്. സിനിമയിലെ ബിരിയാണി കഴിക്കുന്ന രംഗം പൂര്‍ണ്ണമായി ഒഴിവാക്കാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ഇതുള്‍പ്പടെ 6 രംഗങ്ങള്‍ക്കാണ് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചത്.
 
 സിനിമയില്‍ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ഗണപതിവട്ടം,ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി എന്നീ പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. സിനിമയില്‍ നായിക പര്‍ദ്ദ ധരിക്കുന്ന രംഗം ഒഴിവാക്കാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡ് നീക്കത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ജസ്റ്റിസ് എം നഗരേഷിന്റെ ബെഞ്ച് ചൊവ്വാഴ്ച ഈ ഹര്‍ജി പരിഗണിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lokah in 300 CR Club: അങ്ങനെ മലയാളത്തിനും കിട്ടി 300 കോടി; ലോകഃ ചരിത്രം