Select Your Language

Notifications

webdunia
webdunia
webdunia
webdunia

Priyamani: '916 ഹോള്‍മാര്‍ക്ക് സ്വര്‍ണമാണ് ആ രണ്ട് തമിഴ് നടന്മാർ': പക്ഷേ കോണ്ടാക്ട് ഇല്ലെന്ന് പ്രിയാമണി

നടൻ സൂര്യയെക്കുറിച്ച് പറയുകയാണ് നടി.

Priyamani

നിഹാരിക കെ.എസ്

, വെള്ളി, 4 ജൂലൈ 2025 (17:58 IST)
Priyamani
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പ്രിയാമണി. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ സിനിമകൾ ചെയ്ത പ്രിയാമണി, മികച്ച നടിക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഇപ്പോഴിതാ നടൻ സൂര്യയെക്കുറിച്ച് പറയുകയാണ് നടി. ഒരു സിനിമയില്‍ മാത്രമേ സൂര്യയോടൊപ്പം അഭിനയിച്ചിട്ടുള്ളൂവെങ്കിലും അദ്ദേഹം നല്ല വ്യക്തിയാണെന്നും സൂര്യയുടെ കൂടെ വര്‍ക്ക് ചെയ്ത രക്ത ചരിത്ര തനിക്ക് മറക്കാനാകാത്ത എക്‌സ്പീരിയസ് ആണെന്നും പ്രിയാമണി പറഞ്ഞു. 
 
കാർത്തിയും, ജ്യോതികയുമായി തനിക്ക് സൗഹൃദം ഉണ്ടെന്നും നടി കൂട്ടിച്ചേർത്തു. ലിറ്റില്‍ ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി ഇക്കാര്യം പറഞ്ഞത്. ‘നിര്‍ഭാഗ്യവശാല്‍ ആകെ ഒരൊറ്റ സിനിമയില്‍ മാത്രമേ എനിക്ക് സൂര്യയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചുള്ളൂ. പിന്നീട് സൂര്യയോടൊപ്പം എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് സൂര്യ. അദ്ദേഹത്തിന്റെ സഹോദരന്‍ കാര്‍ത്തിയുമായി നല്ല സൗഹൃദത്തിലാണ് ഞാന്‍. 916 ഹോള്‍മാര്‍ക്ക് സ്വര്‍ണമാണ് രണ്ടുപേരും. ആ കുടുംബത്തിലെ എല്ലാവരും നല്ല ആളുകളാണ്.
 
കാര്‍ത്തിയുമായി ഇപ്പോഴും ഇടക്ക് മെസേജിലൂടെ സംസാരിക്കാറുണ്ട് . എന്റെ എല്ലാ ബര്‍ത്ത്‌ഡേയ്ക്കും മുടങ്ങാതെ ആശംസകള്‍ അറിയിക്കുന്നയാളാണ് കാര്‍ത്തി. സൂര്യയുമായി രക്ത ചരിത്രയുടെ സമയത്ത് നല്ല കമ്പനിയായിരുന്നു. എന്നാല്‍ ആ സിനിമക്ക് ശേഷം ഒരു കോണ്‍ടാക്ടുമില്ല. ജ്യോതികയുമായി അത്യാവശ്യം നല്ല കമ്പനിയാണ്. അവരുമായി ഇടക്ക് ചാറ്റ് ചെയ്യാറുണ്ട്. എന്നായിരുന്നു പ്രിയാമണി പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bathlahem Kudumba Unit Nivin Pauly: നിവിന്റെ കം ബാക്ക് ഷുവർ! ഗിരീഷ് എ.ഡിയുമായി കൈകോർത്ത് നിവിൻ പോളി: നായിക മമിത ബൈജു