Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിലെ ആദ്യ വിധവ രേണു സുധിയല്ല, രൂക്ഷഭാഷയിൽ വിമർശിച്ച് മനീഷ കെ എസ്

Renu Sudhi, Renu Sudhi in Bigg Boss Malayalam, Bigg Boss Malayalam Renu, Bigg Boss Contestant, ബിഗ് ബോസ് മലയാളം, രേണു സുധി, രേണു സുധി ബിഗ് ബോസ്‌

അഭിറാം മനോഹർ

, ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (19:42 IST)
ബിഗ് ബോസ് മലയാളം സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇത്തവണത്തെ ഷോയിലുണ്ടാകുമെന്ന് പ്രേക്ഷകര്‍ ആദ്യം ഉറപ്പിച്ച പേരുകാരില്‍ ഒരാളായിരുന്നു സോഷ്യല്‍ മീഡിയ താരവും അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധിയുടേത്. പ്രവചനങ്ങള്‍ ശരിവെച്ച് ഷോയില്‍ എത്തിയെങ്കിലും ഓണം സ്‌പെഷ്യല്‍ എപ്പിസോഡില്‍ വെച്ച് രേണു സുധി സ്വമേധയാ ഷോയില്‍ നിന്നും വാക്കൗട്ട് ചെയ്തിരുന്നു.
 
 ഇപ്പോഴിതാ ബിഗ്‌ബോസ് ഷോയിലേക്ക് രേണു സുധിയെ തിരെഞ്ഞെടുത്തതില്‍ തനിക്ക് യോജിപ്പില്ലെന്ന് പറയുകയാണ് നടിയും ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ മനീഷ കെ എസ്. രേണു സുധി എന്ന വ്യക്തിയെക്കുറിച്ചല്ല പറയുന്നത്. ഒരു മത്സരാര്‍ഥിയെന്ന നിലയില്‍ രേണു സുധിയെ അംഗീകരിക്കാനാവില്ല. ആ കുട്ടിക്ക കഴിവില്ലാത്തത് കൊണ്ടല്ല ഇത് പറയുന്നത്. സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്തയാളെന്ന നിലയില്‍ രേണു സുധി ബിഗ്‌ബോസിലേക്ക് വന്നിരുന്നെങ്കില്‍ അംഗീകരിക്കാന്‍ കഴിഞ്ഞേനെ. ഇത് അങ്ങനെയല്ല. ഒരുപാട് യോഗ്യതയുള്ള മത്സരാര്‍ഥികള്‍ പുറത്ത് നില്‍ക്കുന്നുണ്ട്.
 
വെറും 3 മാസം കൊണ്ടാണ് രേണു സുധിയെ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. രേണു സുധിയല്ല മലയാളത്തിലെ ആദ്യ വിധവ. ഞാനടക്കമുള്ള ആളുകള്‍ ഭര്‍ത്താവില്ലാതെ 2 മക്കളെ പോറ്റി ജീവിക്കുന്നുണ്ട്. ഇതുവരെ അതൊരു ബാധ്യതയായി കാണിച്ച് നടന്നിട്ടില്ല. ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഏത് നേരവും സമൂഹത്തെ കാണിക്കാനായി നടന്നിട്ടില്ല. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മനീഷ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മച്ചമ്പി.. ഒരു നാഷണൽ അവാർഡല്ലെ വരുന്നത്, ഉണ്ണി മുകുന്ദൻ മോദിയാകുമ്പോൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ച