Select Your Language

Notifications

webdunia
webdunia
webdunia
webdunia

BigBoss: പറയാതെ വയ്യ, മസ്താനിയെ പോലുള്ള സ്ത്രീകളാണ് ശരിക്കും സ്ത്രീകളെ പറയിക്കുന്നത് , രൂക്ഷവിമർശനവുമായി ദിയ സന

പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍,സ്ത്രീകള്‍ അവരൊക്കെ നീതിക്കായി കഷ്ടപ്പെടുമ്പോള്‍ മസ്താനിയെ പോലുള്ള പെണ്ണുങ്ങളാണ് സ്ത്രീകളെ പറയിപ്പിക്കുന്നതെന്ന് ബിഗ്‌ബോസിലെ എപ്പിസോഡിലെ മസ്താനിയുടെ ചില ഭാഗങ്ങള്‍ പങ്കുവെച്ചുകൊണ്ട് ദിയ സന പറയുന്നു.

Diya Sana against Mastani, Bigboss Malayalam, Bigboss reality show,

അഭിറാം മനോഹർ

, തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (15:18 IST)
ബിഗ്‌ബോസ് റിയാലിറ്റി ഷോ ആവേശകരമായി മുന്നേറുന്നതിനിടെ ഷോയിലെ മത്സരാര്‍ഥിയും അവതാരകയുമായ മസ്താനിയെ വിമര്‍ശിച്ച് മുന്‍ ബിഗ്‌ബോസ് താരവും ആക്റ്റിവിസ്റ്റുമായ ദിയ സന. ബിഗ്‌ബോസ് ഷോയിലെ മസ്താനിയുടെ ഗെയിമിനെയും നിലപാടുകളെയും വിമര്‍ശിച്ച് ഫെയ്‌സ്ബുക്കിലാണ് ദിയ സന പോസ്റ്റ് പങ്കുവെച്ചത്.പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍,സ്ത്രീകള്‍ അവരൊക്കെ നീതിക്കായി കഷ്ടപ്പെടുമ്പോള്‍ മസ്താനിയെ പോലുള്ള പെണ്ണുങ്ങളാണ് സ്ത്രീകളെ പറയിപ്പിക്കുന്നതെന്ന് ബിഗ്‌ബോസിലെ എപ്പിസോഡിലെ മസ്താനിയുടെ ചില ഭാഗങ്ങള്‍ പങ്കുവെച്ചുകൊണ്ട് ദിയ സന പറയുന്നു.
 
 ദിയ സനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
 
 
ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോ കാണുന്നവര്‍ക് ഞാന്‍ പറയുന്ന ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാകും. കഴിഞ്ഞ ഒരു എപ്പിസോഡില്‍.. 
 
 'മസ്താനി എന്ന മത്സരാര്‍ഥി അപ്പാനി ശരത് എന്ന മത്സരാര്‍ഥി മസ്താനിയെ തല്ലണമെന്നും എങ്ങനെയെങ്കിലും ശരത്തിനെ കൊണ്ട് മസ്താനി തന്നെ മസ്താനിയെ അടിപ്പിക്കുമെന്നും, സാബുമാന്‍ എന്ന മത്സരര്‍ഥിയോട് നീ ചെന്ന് അവക്കിട്ട് രണ്ട് കൊടുത്തിട്ട് ഇറങ്ങിപ്പോയാലും വേണ്ടില്ല മാസ്സ് ആയിരിക്കുമെന്നും പറയണം ' 
ഇങ്ങനെ പറയുകയാണ്.
 
ഇവിടെ ഈ വിഷയം ഞാന്‍ പറഞ്ഞത് ഇതൊരു റിയാലിറ്റി ഷോ ആണ്. എല്ലാവരുടെയും റിയല്‍ സ്വഭാവം പുറത്ത് വരും അങ്ങനെ മനുഷ്യന്റെ ഇമോഷന്‍സിനെ സ്വഭാവത്തെ ഒക്കെ മാര്‍കറ്റ് ചെയ്ത് തന്നെയാണ് ബിഗ്ഗ് ബോസ്സ് മുന്നോട്ട് പോകുന്നത്. നമ്മള്‍ എഗ്രിമെന്റ് ചെയ്ത് കൊടുത്തിട്ടുണ്ട് എല്ലാം ടെലികസ്റ്റ് ചെയ്തുകൊള്ളാന്‍.
 
ഇവിടെ ചില മസ്താനിയെ പോലുള്ള സ്ത്രീകളാണ് ശരിക്കും സ്ത്രീകളെ പറയിക്കുന്നത് എന്ന് പറയാതെ വയ്യാ.ചില പീഡന പരാതികളില്‍ കള്ളകേസുകള്‍ ഉണ്ട് എന്ന് പറയുന്നതിന്റെ ഉദാഹരണമാണ് മസ്താനി എന്ന സ്ത്രീ. ഇവിടെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍, സ്ത്രീകള്‍, അവരൊക്കെ അവരുടെ നീതിക്ക് വേണ്ടി കഷ്ടപ്പെടുമ്പോള്‍ അവരെ പീഡിപ്പിച്ച പുരുഷന്മാര്‍ രക്ഷപ്പെടുമ്പോള്‍.മസ്താനിയെപോലുള്ള സ്ത്രീകള്‍ ശരത്തിനെ പോലുള്ള ഒരു പുരുഷനെക്കൊണ്ട് തല്ലിച്ചാലും കേവലം ഒരു ഗൈമില്‍ ആ ഗൈമില്‍ നിന്നും അയാളെ പുറത്താക്കണമെന്ന് ചിന്തിക്കുമ്പോള്‍ (എനിക്കിവിടെ ശരത് പുറത്താവുന്നതിലല്ല) ഈ സ്ത്രീയുടെ ചിന്ത പോയതിലാണ് ഫ്രോഡ് സ്ത്രീ ആണ് മസ്താനി എന്ന് പറയേണ്ടി വരുന്നത്. 
ഇത്തരത്തിലുള്ള സ്ത്രീകളാണ് കള്ളകേസുകളും മറ്റും തെറ്റ് ചെയ്യാത്തവരുടെ മേല്‍ വച്ച് കെട്ടി അവരെ ട്രാപ്പിലാക്കുന്നത്.. ഇങ്ങനെയും പെണ്ണുങ്ങള്‍ ഉണ്ട്... 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സൽമാൻ ഖാൻ ഗുണ്ട, വൃത്തികെട്ട മനുഷ്യൻ; എതിർത്താൽ ജീവിതം നശിപ്പിക്കും'; നടനെതിരെ ദബാംഗ് സംവിധായകൻ