Webdunia - Bharat's app for daily news and videos

Install App

BigBoss Season 6: സിനിമാ- സീരിയൽ താരങ്ങൾ മുതൽ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ വരെ, ബിഗ്ബോസ് വീട്ടിലെ മത്സരാർഥികൾ ഇവർ

അഭിറാം മനോഹർ
തിങ്കള്‍, 11 മാര്‍ച്ച് 2024 (12:10 IST)
മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളത്തിന്റെ സീസണ്‍ ആറിന് തുടക്കം. കഴിഞ്ഞ സീസണുകളിലേത് പോലെ മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണ അവതാരകന്‍, 2 കോമണര്‍മാരടക്കം 19 മത്സരാര്‍ഥികളാണ് ഇത്തവണ ബിഗ്‌ബോസ് വീട്ടിലുള്ളത്. സീസണ് 6ല്‍ പങ്കെടുക്കുന്ന 19 മത്സരാര്‍ഥികള്‍ ആരെല്ലാമെന്ന് അറിയാം
 
1. യമുന റാണി
 
മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടി, മീശമാധവന്‍,പട്ടണത്തില്‍ സുന്ദരന്‍ എന്നെ ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം
 
2. അന്‍സിബ ഹസന്‍
 
ദൃശ്യത്തിലെ ജോര്‍ജ് കുട്ടിയുടെ മൂത്തമകളെന്ന നിലയില്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിത. ടെലിവിഷന്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്
 
3. ജിന്റോ
 
സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയ്‌നര്‍, മോഡല്‍ എന്ന നിലയിലും തിളങ്ങി നില്‍ക്കുന്നു
 
4. ഋഷി എസ് കുമാര്‍
 
ഉപ്പും മുളകും പരമ്പരയിലൂടെ മുടിയനായി ശ്രദ്ധ നേടിയ താരം, ഡി4 ഡാന്‍സിലൂടെയാണ് മിനി സ്‌ക്രീനിലെത്തുന്നത്
 
5. ജാസ്മിന്‍ ജാഫര്‍
 
ഇന്‍സ്റ്റഗ്രാം,യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ബ്യൂട്ടി വ്‌ളോഗര്‍ എന്ന നിലയില്‍ ശ്രദ്ധ നേടി. സാമൂഹിക വിഷയങ്ങളിലും ജാസ്മിന്‍ പ്രതികരിക്കാറുണ്ട്
 
6. സിജോ ജോണ്‍
 
സോഷ്യല്‍ മീഡിയയില്‍ ലൈവ് ആയി നില്‍ക്കുന്ന വിഷയങ്ങളില്‍ റിയാക്ഷന്‍ വീഡിയോ ചെയ്ത് ശ്രദ്ധ നേടി. വ്‌ളോഗിന് പുറമെ മോഡലിംഗിലും തല്പരന്‍
 
7. ശ്രീതു കൃഷ്ണന്‍
 
ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര അമ്മ അറിയാനിലെ അലീന ടീച്ചര്‍. തമിഴകത്തും മിനി സ്‌ക്രീനില്‍ ശ്രദ്ധ നേടിയ നടി
 
8. ജാന്‍മോണി ദാസ്
 
ഗുവാഹട്ടി സ്വദേശി, കേരളത്തിലെ പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്
 
9. ശ്രീരേഖ
 
ഷെയ്ന്‍ നിഗം നായകനായ വെയില്‍ സിനിമയിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയ നടി. സീരിയലുകളിലും സിനിമകളിലും ചെറുവേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
 
10. അസി റോക്കി
 
ടാറ്റൂ ആര്‍ട്ടിസ്റ്റ്, തിരുവനന്തപുരം സ്വദേശി
 
11. അപ്‌സര രത്‌നാകരന്‍
 
സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി. മോഡലിംഗിലൂടെയാണ് കരിയര്‍ ആരംഭിച്ചത്..
 
12. ഗബ്രി ജോസ്
 
റേഡിയോ ജോക്കി, പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്
 
13. നോറ മുസ്‌കാന്‍
 
ഡിജിറ്റല്‍ ക്രിയേറ്റര്‍,ട്രാവലര്‍, മോഡല്‍
 
14. അര്‍ജുന്‍ ശ്യാം ഗോപന്‍
 
2020ലെ മിസ്റ്റര്‍ കേരള, മോഡലാണ് ജൂഡോ പ്ലെയര്‍ എന്ന നിലയില്‍ ദേശീയ തലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്
 
15. സുരേഷ് മേനോന്‍
 
ഭ്രമരം എന്ന സിനിമയില്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയന്‍, ഹിന്ദിയില്‍ അറുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്
 
16. ശരണ്യ ആനന്ദ്
 
കുടുംബവിളക്ക് സീരിയലിലെ വേദിയകായി അഭിനയിച്ച താരം. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിരവധി വേഷങ്ങള്‍ ചെയ്തു. നര്‍ത്തകി കൂടിയാണ്
 
17. രതീഷ് കുമാര്‍
 
ടെലിവിഷന്‍ അവതാരകന്‍,ഗായകന്‍,നടന്‍ എന്നതിന് പുറമെ മിമിക്രി ആര്‍ട്ടിസ്റ്റ് കൂടിയാണ്
 
18. നിഷാന എന്‍
 
ഇത്തവണത്തെ ഷോയിലെ കോമണര്‍. മൂന്ന് മക്കളുടെ അമ്മ, ട്രാവലര്‍. ട്രെക്കിംഗ് ഫ്രീക്കി എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയയാണ്
 
19. റസ്മിന്‍ ബായ്
 
മറ്റൊരു കോമണര്‍. സെന്റ് തെരാസസിലെ കായികാധ്യാപികയും ബൈക്ക് റൈഡറുമാണ്. അറിയപ്പെടുന്ന കബഡി താരമാണ്‌

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments