Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റീഫന്‍ നെടുമ്പള്ളി സ്‌ക്രീനില്‍ അധികം ഉണ്ടാവില്ല,ഖുറേഷി അബ്രമായി ആരാധകരെ കൈയ്യിലെടുക്കാന്‍ മോഹന്‍ലാല്‍,എമ്പുരാന്‍ വിശേഷങ്ങള്‍

l2: empuraan movie Empuraan starring Mohanlal Prithviraj Sukumaran

കെ ആര്‍ അനൂപ്

, ശനി, 9 മാര്‍ച്ച് 2024 (15:51 IST)
മോഹന്‍ലാല്‍ നായകനായി എത്തുന്ന എമ്പുരാന്‍ മൂന്നാം ഷെഡ്യൂള്‍ യുഎസില്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂളുകള്‍ ഇന്ത്യയിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ചെന്നൈയിലും കേരളത്തിലുമായി അടുത്തഘട്ട ചിത്രീകരണം പൂര്‍ത്തിയാകും.
 
മുണ്ട് മടക്കി കുത്തി സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ എമ്പുരാനില്‍ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂസിഫറില്‍ കണ്ട ആളാവില്ല രണ്ടാം ഭാഗത്തില്‍.ഖുറേഷി അബ്രഹാമിന്റെ അറിയാ കഥകള്‍ തേടിയാണ് രണ്ടാം ഭാഗം സഞ്ചരിക്കുന്നത്. അതിനാല്‍ തന്നെയാണ് വിദേശരാജ്യങ്ങളില്‍ എമ്പുരാന്‍ സിനിമ ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
 
പൃഥ്വിരാജും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ നിര്‍ണായക വേഷത്തില്‍ ഇന്ദ്രജിത്തും ടോവിനോ തോമസും എത്തും. ടോവിക്കും ഇന്ദ്രജിത്തിനും അമേരിക്കന്‍ ഷെഡ്യൂളില്‍ ചിത്രീകരണം ഉണ്ടായിരുന്നു.
 
ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിന്‍ രാംദാസായി ടോവിനോ തോമസും പ്രത്യക്ഷപ്പെടും.ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തില്‍ കൂടുതല്‍ പ്രാധാന്യമുണ്ടാകും.സുജിത് വാസുദേവാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടൻ അജിത്ത് ആശുപത്രി വിട്ടു, ഇനി അസർബൈജാനിലേക്ക്