Select Your Language

Notifications

webdunia
webdunia
webdunia
webdunia

Jinto's first reaction after winning Bigg Boss:മണ്ടനാണെന്ന് പറഞ്ഞവര്‍ക്കുള്ള തിരിച്ചടിയാണ് ബിഗ് ബോസ് കിരീടം:ജിന്റോ

Bigg Boss crown is a blow to those who said they are stupid: Jinto Jinto 1st Response After BIGG BOSS Winning Jinto's first reaction after winning Bigg Boss

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 ജൂണ്‍ 2024 (15:18 IST)
ബിഗ് ബോസ് മലയാളം മത്സരങ്ങള്‍ കഴിഞ്ഞദിവസമാണ് അവസാനിച്ചത്. ജിന്റോയാണ് വിജയകിരീടം ചൂടിയത്. മണ്ടന്‍ എന്ന വിളിച്ച് കളിയാക്കിയവര്‍ക്കുള്ള ഉത്തരമാണ് തന്റെ കയ്യിലിരിക്കുന്ന ബിഗ് ബോസ് കിരീടമെന്ന് ജിന്റോ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരോടും സ്‌നേഹമെന്നും പറയാനുള്ള കാര്യങ്ങളെല്ലാം പറയാമെന്നും ബിഗ് ബോസ് വീടിന് വെളിയില്‍ ഇറങ്ങിയശേഷം ജിന്റോ പറഞ്ഞു.ഋഷിയും ജിന്റോയുടെ കൂടെയുണ്ടായിരുന്നു.
 
സെക്കന്‍ഡ് റണ്ണറപ്പായി മത്സരം അവസാനിപ്പിക്കാന്‍ ജാസ്മിനായി. ബിഗ് ബോസ് കിരീടം ജിന്റോ സ്വന്തമാക്കിയപ്പോള്‍ അര്‍ജുന്‍ ഫസ്റ്റ് റണ്ണറപ്പായി.അഭിഷേക് തേര്‍ഡ് റണ്ണറപ്പും ഋഷി ഫോര്‍ത്ത് റണ്ണറപ്പും ആയി. 
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ അവസാനിച്ചു. ജിന്റോയാണ് പുതിയ സീസണിലെ വിജയി. ബിഗ് ബോസ് കിരീടനേട്ടത്തിന് പിന്നാലെ വൈകാരികമായാണ് ആദ്യം ജിന്റോ പ്രതികരിച്ചത്.
 ഇപ്പോള്‍ തനിക്ക് പറയാന്‍ വാക്കുകള്‍ ഒന്നും കിട്ടുന്നില്ല എന്നാണ് ജിന്റോ ആദ്യം പറഞ്ഞത്. വീട്ടില്‍ പ്രതിസന്ധി ഘട്ടങ്ങളുണ്ടാകുമ്പോള്‍ അമ്മ പറയാറുണ്ട്, മോന്‍ തളരുത്, വീടിന്റെ വിളക്കാണെന്ന്. ഇപ്പോള്‍ ഞാന്‍ നാടിന്റെ വിളക്കായി. അതില്‍ എനിക്ക് സന്തോഷിക്കാം. നിങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്. എല്ലാവര്‍ക്കും എന്റെ നന്ദിയുണ്ട്. എനിക്കൊപ്പം മത്സരിച്ച എല്ലാവര്‍ക്കും നന്ദി. അവരില്ലെങ്കില്‍ ഇവിടെ നില്‍ക്കാന്‍ ഒരിക്കലും തനിക്ക് ആവില്ലെന്നും ജിന്റോ പറഞ്ഞു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി സാറിന്റെ ആ സിനിമ വളരെ സ്‌പെഷ്യലാണ്, ഒരുപാട് പേര്‍ക്ക് ഞാന്‍ സജസ്റ്റ് ചെയ്തു: വിജയ് സേതുപതി