കിട്ടിയത് എട്ടിന്റെ പണി, വേറിട്ട ശിക്ഷയ്ക്ക് നോറയുടെ പകരംവീട്ടല്‍

കെ ആര്‍ അനൂപ്
വ്യാഴം, 18 ഏപ്രില്‍ 2024 (09:22 IST)
Bigg Boss Season 6
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. പുതുമയുള്ള ബിഗ് ബോസ് ഹൗസ് പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. ഇത്തവണത്തെ പ്രത്യേകതയാണ് പവര്‍ റൂം. പവര്‍ റൂമിലുള്ളവരാണ് സര്‍വാധികാരികള്‍. മത്സരാര്‍ത്ഥിയായ നോറ ചെയ്ത ഒരു തെറ്റിന് പവര്‍ റൂം വേറിട്ടൊരു ശിക്ഷ നല്‍കി. എന്നാല്‍ തനിക്ക് ലഭിച്ച പണി ഒരു അവസരമായി വിനിയോഗിക്കാന്‍ നോറയ്ക്കായി. ഇത് പവര്‍ റൂമിലുള്ളവരെ പോലും ആശ്ചര്യപ്പെടുത്തി.
ഓരോ മത്സരാര്‍ത്ഥികള്‍ ചെയ്യുന്ന തെറ്റുകള്‍ക്കും അതേ സമയത്തുതന്നെ പവര്‍ റൂം ശിക്ഷ നല്‍കുന്നത് പതിവാണ്.നോറ ഉറങ്ങിയപ്പോയതിനും ശിക്ഷ തീരുമാനമെടുത്തു. രസകരമായ ശിക്ഷയാണ് വിധിച്ചത് .കിലുക്കത്തിലെ രേവതി ചെയ്തതു പോലെ ഹൗസില്‍ നോറ പെരുമാറണം എന്നതായിരുന്നു പവര്‍ഹൗസിന്റെ നിര്‍ദ്ദേശം. രേവതി എങ്ങനെയാണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്ന് നോറ പറഞ്ഞതോടെ പവര്‍ റൂം ശിക്ഷയില്‍ നിന്ന് പിന്നോട്ട് പോയില്ല.
 
നോറയെ അപ്‌സര പഠിപ്പിക്കുമെന്ന് പവര്‍ ടീം വ്യക്തമാക്കി. തനിക്കുമേല്‍ ചുമത്തപ്പെട്ട ശിക്ഷ ഏറ്റെടുക്കാന്‍ നോറ തയ്യാറായി. തനിക്ക് ലഭിച്ച ശിക്ഷ ഒരു അവസരമായി മാറ്റാന്‍ നോറ ശ്രമിച്ചു.രേവതിയെപ്പോലെ പെരുമാറിയ നോറ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ മറ്റ് മത്സരാര്‍ഥികളോട് വ്യക്തമാക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ശിക്ഷ വിധിച്ച പവറും ടീമംഗങ്ങളെ വരെ വിമര്‍ശിക്കാന്‍ ഈ അവസരം ഉപയോഗിച്ചു.നോറയെ പവര്‍ റൂമിലുള്ളവര്‍ അഭിനന്ദിക്കാനും മറന്നില്ല.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മോഹന്‍ലാലിനു തിരിച്ചടി; ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

റഷ്യൻ എണ്ണകമ്പനികൾക്കെതിരെയുള്ള അമേരിക്കൻ ഉപരോധം ഫലം കണ്ടോ?, ഇറക്കുമതി കുറച്ച് ഇന്ത്യ- ചൈനീസ് കമ്പനികൾ

ട്രംപ് താരിഫിനെ വിമർശിച്ച് കനേഡിയൻ ടിവി പരസ്യം, കാനഡയുമായുള്ള എല്ലാ വ്യാപാരചർച്ചയും നിർത്തിവെച്ച് അമേരിക്ക

ദീപാവലിക്ക് നിരോധിത കാര്‍ബൈഡ് തോക്കുകള്‍ ഉപയോഗിച്ചു; 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, 122 പേര്‍ ചികിത്സയില്‍

അടുത്ത ലേഖനം
Show comments