Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇതെങ്കിലും ഹിറ്റാകുമോ'; ദിലീപ് ചിത്രം പവി കെയര്‍ ടേക്കര്‍ ഏപ്രില്‍ 26 ന് തിയറ്ററുകളില്‍

ദിലീപ് തന്നെയാണ് പവി കെയര്‍ ടേക്കര്‍ നിര്‍മിക്കുന്നത്

Dileep film Pavi Care Taker Release

രേണുക വേണു

, ബുധന്‍, 17 ഏപ്രില്‍ 2024 (12:07 IST)
Dileep film Pavi Care Taker Release

ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'പവി കെയര്‍ ടേക്കര്‍' ഏപ്രില്‍ 26 നു തിയറ്ററുകളിലെത്തും. ദിലീപിന്റെ സമീപകാല ചിത്രങ്ങളെല്ലാം തിയറ്ററില്‍ വന്‍ പരാജയമായിരുന്നു. പവി കെയര്‍ ടേക്കറിലൂടെ കുടുംബപ്രേക്ഷകരെ തിരിച്ചുപിടിക്കാന്‍ ദിലീപിനു സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരും താരത്തിന്റെ ആരാധകരും പ്രതീക്ഷിക്കുന്നത്. 
 
ദിലീപ് തന്നെയാണ് പവി കെയര്‍ ടേക്കര്‍ നിര്‍മിക്കുന്നത്. രാജേഷ് രാഘവന്റേതാണ് കഥ. ഒരു ഫ്‌ളാറ്റിന്റെ കെയര്‍ ടേക്കറായാണ് ദിലീപ് വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

2015 ല്‍ റിലീസ് ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് നടന്‍ കൂടിയായ വിനീത് കുമാര്‍ സംവിധാന രംഗത്തേക്ക് കടന്നുവന്നത്. 2022 ല്‍ പുറത്തിറങ്ങിയ ഡിയര്‍ ഫ്രണ്ട് ആണ് വിനീതിന്റെ രണ്ടാമത്തെ ചിത്രം. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുടക്കിയതിന്റെ പത്തിരട്ടി തിരിച്ചുപിടിച്ച് പ്രേമലു,9.5 കോടി ബജറ്റില്‍ നിര്‍മിച്ച പടം ആകെ നേടിയത്