Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം പിറ്റേദിവസം രാവിലെയാണ് ഉണ്ടായത്; അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത് സംയുക്ത തന്നെയെന്ന് ബിജു മേനോൻ

ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം പിറ്റേദിവസം രാവിലെയാണ് ഉണ്ടായത്; അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത് സംയുക്ത തന്നെയെന്ന് ബിജു മേനോൻ

അനു മുരളി

, വ്യാഴം, 2 ഏപ്രില്‍ 2020 (11:06 IST)
ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളി മനസിൽ ഇടം പിടിച്ച നായികയാണ് സംയുക്ത വർമ. തിളങ്ങി നിൽക്കുന്ന സമയത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. മലയാളത്തിലെ മികച്ച താരജോഡിയാണ് സംയുക്തയും ബിജു മേനോനും. പ്രണയവിവാഹമായിരുന്നു ഇവരുടേത്. 
 
അടുത്തിടെ ഒരു അഭിമുഖത്തിൽ തങ്ങളുടെ മറക്കാനാകാത്ത രസകരമായ സംഭവം ബിജുമേനോൻ വെളിപ്പെടുത്തിയിരുന്നു. ആദ്യരാത്രി കഴിഞ്ഞുള്ള ദിവസം സംഭവിച്ച കഥ വളരെ രസകരമായിട്ടാണ് ബിജു മേനോൻ പറഞ്ഞത്. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായം  തന്നു.
 
എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും ബിജു മേനോന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.
 
വിവാഹ ശേഷം അഭിനയിക്കുന്നല്ല എന്ന തീരുമാനം തീര്‍ത്തും സംയുക്തയുടേതാണ്. മകനെ വളര്‍ത്തുന്നതിലായിരുന്നു പൂര്‍ണ ശ്രദ്ധ. തന്റെ ചിത്രത്തില്‍ നായികയായി ബിജു മേനോന്‍ വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടന്‍ പറഞ്ഞിരുന്നു. എന്നാൽ, അഭിനയിക്കണം എന്ന് ഇനി എപ്പോഴെങ്കിലും സംയുക്ത താൽപ്പര്യം പ്രകടിപ്പിച്ചാൽ താൻ അതിനു പൂർണ പിന്തുണ നൽകുമെന്നും ബിജു മേനോൻ പറയുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുധയുടെ തിരക്കഥ ഇഷ്‌ടമായില്ല, വെട്രിമാരന്‍ ബിസി; അറ്റ്‌ലിക്ക് ഡേറ്റ് നല്‍‌കി വിജയ് !