Publish Date: Wed, 01 Apr 2020 (09:44 IST)
Updated Date: Wed, 01 Apr 2020 (09:52 IST)
പൃഥ്വിരാജും ബ്ലസിയും ഉൾപ്പടെ ആടുജീവിതം സിനിമയുടെ ചിത്രീകരന സംഘം ജോർദാനിൽ കുടുങ്ങി. 58 പേരാണ് ജോർദാനിൽ വാദിറമ്മിൽ കുടുങ്ങിക്കിടക്കുന്നത്. ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. സ്ഥിതി വ്യക്തമാക്കി ബ്ലസി ഫിലിം ചേംബറിന് കത്തയച്ചതോടെയാണ് സംഘം കുടുങ്ങിയ വിവരം അറിയുന്നത്.
മടങ്ങിയെത്താൻ സഹായം അഭ്യർത്ഥിച്ചാണ് ബ്ലസി കത്തയച്ചിരിക്കുന്നത്. ഫിലിം ചേംബർ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവരം അറിയിച്ചിട്ടുണ്ട്. ഈ മാസം എട്ടോടെ സംഘാംഗങ്ങളുടെ വിസാ കാലാവധി അവസാനിക്കും. ചിത്രീകരണം തടസപ്പെടാതിരിക്കാൻ നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നോർക്കാ റൂട്ട് മുഖാന്തരം സംഘത്തിന് ഇന്ത്യൻ എംബസിയുടെ സഹായം ലഭ്യമാക്കിയിരുന്നു.