Publish Date: Tue, 18 Jan 2022 (08:58 IST)
Updated Date: Tue, 18 Jan 2022 (09:01 IST)
'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ സുധീഷ് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന് കൈയ്യടിച്ച് ബിജുമേനോന്‍.കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഓര്‍ത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലന്‍ വേഷം ധാരാളമെന്ന് ബിജുമേനോന്‍ പറയുന്നു.
ബിജു മേനോന്റെ വാക്കുകള്‍
ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓര്‍ത്തു പറയാന്‍ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടന്‍ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതില്‍ സന്തോഷം., 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് മനസ്സില്‍ എടുത്തു വെക്കാന്‍ പാകത്തില്‍ ഒരു കഥാപാത്രത്തെ നല്‍കിയത് ശ്രീ സുധീഷ് ആണ്. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഓര്‍ത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലന്‍ വേഷം ധാരാളം.
ഒരു സുഹൃത്തെന്ന നിലയില്‍ ഒരു സഹോദരാണെന്ന നിലയില്‍ ഒരേ മേഖലയില്‍ ജോലി ചെയ്യുന്ന സഹ പ്രവര്‍ത്തകനെന്ന നിലയില്‍ തീര്‍ച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ഉപയ്യോഗപ്പെടുത്തട്ടെ, ഇനിയും ഇത്തരത്തില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്.. ഉയരങ്ങള്‍ കീഴടക്കട്ടെ.. ആശംസകള്‍, വീണ്ടും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍!