Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുറച്ചുകാലം സുരേഷേട്ടൻ മാറി നിന്നു, ഒറ്റക്കൊമ്പൻ അദ്ദേഹത്തിന് പൊളിക്കാനുള്ള പടമായിരിക്കും: ബിജുമേനോൻ

കുറച്ചുകാലം സുരേഷേട്ടൻ മാറി നിന്നു, ഒറ്റക്കൊമ്പൻ അദ്ദേഹത്തിന് പൊളിക്കാനുള്ള പടമായിരിക്കും: ബിജുമേനോൻ
, ചൊവ്വ, 28 ഡിസം‌ബര്‍ 2021 (20:18 IST)
കാവൽ എന്ന സിനിമയ്ക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം ഒരു പ്രധാനപ്പെട്ട വേഷത്തില്‍ ബിജു മേനോനും എത്തുന്നുണ്ട്. ചിത്രത്തെ കുറിച്ച് ബിജു മേനോന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
 
സുരേഷേട്ടന്റെ ഒരുപാട് ആക്ഷൻ സിനിമകൾ കണ്ട് ഇഷ്ടപ്പെട്ടവരാണ് നമ്മൾ. പിന്നെ സുരേഷേട്ടന്‍ കുറച്ചു കാലം മാറി നിന്നു. വീണ്ടും സുരേഷേട്ടന്റെ സിനിമ വരുമ്പോള്‍ സന്തോഷമാണ്. നല്ലൊരു കൊമേഴ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമ. അതില്‍ ഞാൻ ഒരു ഭാഗം ആകുന്നുവെന്ന് മാത്രം. 
 
സുരേഷേട്ടന് പൊളിക്കാനുള്ള പടമായിരിക്കും കൂടെ താനും ഉണ്ടാകും എന്നാണ് ബിജുമേനോൻ പറയുന്നത്. നവാഗതനായ മാത്യൂസ് തോമസ് ആണ് ഒറ്റക്കൊമ്പന്‍ സംവിധാനം ചെയ്യുന്നത്. ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മാണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ശ്രുതിലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു