Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ സിനിമാ തിയറ്ററുകളില്‍ പുതിയ നിയന്ത്രണം; കാരണം ഒമിക്രോണ്‍

കേരളത്തിലെ സിനിമാ തിയറ്ററുകളില്‍ പുതിയ നിയന്ത്രണം; കാരണം ഒമിക്രോണ്‍
, ചൊവ്വ, 28 ഡിസം‌ബര്‍ 2021 (18:23 IST)
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സിനിമാ തിയറ്ററുകളില്‍ നിയന്ത്രണം. തിയറ്ററുകളിലെ രാത്രി പ്രദര്‍ശനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 30 മുതല്‍ ജനുവരി രണ്ടുവരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ രാത്രി പത്തുമണിക്കു ശേഷം പ്രദര്‍ശനത്തിന് അനുമതിയുണ്ടാവില്ല. സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഈ നിയന്ത്രണം. തിയേറ്ററുകളില്‍ രാത്രി പത്തുമണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാത്രി പത്തുമണിക്ക് ശേഷം ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പറക്കും 'മിന്നല്‍ മുരളി' വരുമോ ? സിനിമയ്ക്ക് രണ്ടാംഭാഗം, സൂചന നല്‍കി നിര്‍മ്മാതാവ്