Webdunia - Bharat's app for daily news and videos

Install App

ബിജുക്കുട്ടന്റെ തിരിച്ചുവരവ്,സഹോദരന് ജീവിതം കൊടുത്ത കണ്ണിന്റെ കഥ, 'മാക്കൊട്ടന്‍' വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 28 ഡിസം‌ബര്‍ 2022 (11:04 IST)
മാതാപിതാക്കളുടെ വേര്‍പിരിയലിന് ശേഷം, സഹോദരന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടിവന്ന കണ്ണ് എന്ന പെണ്‍ക്കുട്ടിയുടെ കഥ പറയുകയാണ് മാക്കൊട്ടന്‍ എന്ന ചിത്രം. കണ്ണൂരില്‍ തൊട്ടടയിലുള്ള പന്ത്രണ്ട് കാരി പ്രാര്‍ത്ഥനാ നായരാണ് കണ്ണിനെ അവതരിപ്പിച്ച് ശ്രദ്ധേയയായത്. രമ്യം ക്രീയേഷന്‍സിന്റെ ബാനറില്‍ പ്രശാന്ത് കുമാര്‍ സി നിര്‍മ്മിക്കുന്ന ഈ ചിത്രം രാജീവ് നടുവനാടാണ് സംവിധാനം ചെയ്യുന്നത്.
 
മാതാപിതാക്കളുടെ വേര്‍പിരിയലിന് ശേഷം സഹോദരനുവേണ്ടി ജീവിതം സമര്‍പ്പിക്കുകയായിരുന്നു കണ്ണ്. പ്രാര്‍ത്ഥനാ നായരുടെ ഗംഭീര പ്രകടനത്തോടെ മക്കൊട്ടന്‍ ശ്രദ്ധേയമായിരിക്കുന്നു. ബിജുക്കുട്ടനാണ് അപ്പനായി വേഷമിട്ടിരിക്കുന്നത്. കണ്ണീരണിയാതെ ഈ സിനിമ കണ്ടു തീര്‍ക്കാനാവില്ല.
 
ഒറ്റയാന്‍, സ്റ്റാന്‍ഡേര്‍ഡ് ഫിഫ്ത് ബി, തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷമവതരിപ്പിച്ച പ്രാര്‍ത്ഥന, നൃത്തത്തിലും, ഫാഷന്‍ ഷോയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.മക്കൊട്ടന്‍ എന്ന ചിത്രത്തിലെ കണ്ണിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടും ഈ കൊച്ചു നടി .
രമ്യം ക്രീയേഷന്‍സിന്റെ ബാനറില്‍ പ്രശാന്ത് കുമാര്‍ സി നിര്‍മ്മിക്കുന്ന മക്കൊട്ടന്‍ രാജീവ് നടുവനാട് സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം - ഡോ.സുനിരാജ് കശ്യപ് ,ക്യാമറ -ജിനിഷ് മംഗലാട്ട്, എഡിറ്റിംഗ് -ഹരി ജി.നായര്‍, പി.ആര്‍.ഒ- അയ്മനം സാജന്‍.ബിജുക്കുട്ടന്‍, പ്രാര്‍ത്ഥനാ നായര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും സാധിക്കാത്ത കാര്യമാണ് അദ്ദേഹത്തിന് സാധിച്ചത്: മുഖ്യമന്ത്രി

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ച് മത്സരിക്കും; സഖ്യപ്രഖ്യാപനം നടത്തി അമിത് ഷാ

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

അടുത്ത ലേഖനം
Show comments