Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊട്ടതെല്ലാം പൊന്നാക്കി മമ്മൂട്ടി, 2022ല്‍ പുറത്തിറങ്ങിയ മെഗാസ്റ്റാര്‍ ചിത്രങ്ങള്‍

തൊട്ടതെല്ലാം പൊന്നാക്കി മമ്മൂട്ടി, 2022ല്‍ പുറത്തിറങ്ങിയ മെഗാസ്റ്റാര്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ബുധന്‍, 28 ഡിസം‌ബര്‍ 2022 (10:14 IST)
2022 മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വര്‍ഷമാണ്. വ്യത്യസ്ത കഥയും കഥാപാത്രങ്ങളെയും തിരഞ്ഞെടുക്കാന്‍ നടനായി. പുഴു എന്ന ചിത്രത്തിലൂടെ രത്തീന എന്ന പുതുമുഖ സംവിധായകയെ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.ഭീഷ്മപര്‍വം, പുഴു, സിബിഐ 5, റോഷാക്ക് തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടെ ഈ വര്‍ഷം പുറത്തിറങ്ങിയത്.
 
ഭീഷ്മപര്‍വം
 
ഭീഷ്മപര്‍വത്തിലെ വൈറല്‍ ഡയലോഗ് 'ആ ചാമ്പിക്കോ'. ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോള്‍ ഏറ്റുപറഞ്ഞൊരു വര്‍ഷമായിരുന്നു 2022.മാര്‍ച്ച് 3നാണ് മമ്മൂട്ടിയുടെ ഭീഷ്മപര്‍വം തിയേറ്ററുകളിലെത്തിയത്.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് ഒ.ടി.ടി അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ഏപ്രില്‍ ഒന്നാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്.14 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം ഭീഷ്മപര്‍വ്വം പ്രദര്‍ശനം മികച്ച വിജയം സ്വന്തമാക്കി.
ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിച്ചപ്പോള്‍ പ്രതീക്ഷകള്‍ തെറ്റിയില്ല.
 
റോഷാക്ക്
 
2022 മാര്‍ച്ച് 30 ന് ചാലക്കുടിയില്‍ റോഷാക്ക് ചിത്രീകരണം ആരംഭിച്ചു.ഏപ്രില്‍ 3ന് മമ്മൂട്ടി ടീമിനൊപ്പം ചേര്‍ന്നു ജൂണ്‍ പകുതിയോടെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം, അവസാന ഷെഡ്യൂളിനായി ടീം ദുബായിലേക്ക് പോയി. 2022 ജൂലൈ 1-ന്, ചിത്രീകരണം പൂര്‍ത്തിയായതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. 
 
39.5 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.20 കോടി രൂപ ബജറ്റിലാണ് റോഷാക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
 
മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിച്ച റോഷാക്ക് വിജയമാഘോഷിക്കാനായി താരങ്ങളും അണിയറ പ്രവര്‍ത്തകരും ഒത്തുകൂടി. സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആസിഫ് അലിക്ക് മമ്മൂട്ടി പ്രത്യേക സമ്മാനവും നല്‍കിയിരുന്നു.
 
സിബിഐ 5
 
'സിബിഐ 5 ദ ബ്രെയ്ന്‍' വിജയം ജഗതിയ്‌ക്കൊപ്പമാണ് സംവിധായകന്‍ കെ മധു ആഘോഷിച്ചത്. മമ്മൂട്ടി ചിത്രം രണ്ടാഴ്ചയില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന് കൊലപാതകക്കേസുകള്‍ മാത്രം അന്വേഷിക്കുന്നതില്‍ നിന്ന് ഒരു ഇടവേള നല്‍കണമെന്ന് സംവിധായകന്‍ കെ മധുവിനോടും എഴുത്തുകാരന്‍ എസ് എന്‍ സ്വാമിയോടും താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രൊമോഷന്‍ ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. 
 
പുഴു
 
പുഴുവിനു ശേഷം വീണ്ടും മമ്മൂട്ടിയും സംവിധായക രത്തീനയും ഒന്നിക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.സിന്‍സില്‍ സെല്ലിലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്നെന്നും നിലനില്‍ക്കുന്ന ഫാഷന്‍'; ചുവന്ന സാരിയില്‍ രാധിക