ബിഗ് ന്യൂസ്!!! ബിഗ്ബി 2 വരുന്നു, ചിത്രത്തിന് പേര് ‘ബിലാല്‍’, അമല്‍ നീരദ് - മമ്മൂട്ടി ചിത്രം ഉടന്‍ !

Webdunia
വെള്ളി, 17 നവം‌ബര്‍ 2017 (15:16 IST)
മമ്മൂട്ടിയും അമല്‍ നീരദും - ഇതൊരു ഡ്രീം കോമ്പിനേഷനാണ്. അതേ, മലയാളത്തിന് ‘ബിഗ്ബി’ സമ്മാനിച്ച കൂട്ടുകെട്ട്. എന്താ ഞെട്ടാന്‍ തയ്യാറാണോ? ബിഗ്ബിക്ക് രണ്ടാം ഭാഗം വരികയാണ്. ‘ബിലാല്‍’ എന്നാണ് ചിത്രത്തിന് പേര്. ചിത്രത്തിന്‍റെ ആദ്യപോസ്റ്റര്‍ അമല്‍ നീരദ് പുറത്തുവിട്ടു. അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങും.
 
അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് ബിഗ്ബി എന്ന തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്തത് 2007ലാണ്. അന്നുമുതല്‍ ഇന്നുവരെ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനായി ബിഗ്ബിയും അതിലെ നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലുമുണ്ടാവും.
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. അധികം ഡയലോഗുകളൊന്നും മമ്മൂട്ടിക്ക് ആ സിനിമയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഉണ്ടായിരുന്ന ഡയലോഗുകളൊക്കെ അഡാറ്‌ ഐറ്റംസ് ആയിരുന്നു - കൊച്ചി പഴയ കൊച്ചിയായിരിക്കും, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ അല്ല!
 
ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബി ജി എം.
 
ബിലാല്‍ തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന ഓരോ സിനിമാ പ്രേമിയുയുടെ ആഗ്രഹം തിരിച്ചറിഞ്ഞാണ് അമല്‍ നീരദ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഉണ്ണി ആര്‍ തന്നെയായിരിക്കും തിരക്കഥ. അമല്‍ നീരദ് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കും. 
 
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാര്യക്ക് അവിഹിതമെന്ന് സംശയം; വീടിന് തീയിട്ട ഭര്‍ത്താവ് അറസ്റ്റില്‍

എൻസിപിയിൽ നിർണായക ചർച്ചകൾ, അജിത് പവാറിൻ്റെ പിൻഗാമിയായി സുനേത്ര ഉപമുഖ്യമന്ത്രിയായേക്കും

സൈനിക നടപടി ഒഴിവാക്കാൻ തന്നെയാണ് ശ്രമം, ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

ഇന്ത്യയുടെ ഹൃദയത്തിലേക്ക് സംഘപരിവാർ പ്രത്യയശാസ്ത്രം നിറയൊഴിച്ച് 78 വർഷം, മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ഓർമിപ്പിച്ച് മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ കയ്യൊഴിഞ്ഞു; ഇ ശ്രീധരന്‍ നേതൃത്വം നല്‍കുന്ന അതിവേഗ റെയില്‍ പദ്ധതിക്ക് പച്ചക്കൊടി കാട്ടാന്‍ സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments