Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഷാക്ക് സെറ്റില്‍ പൊട്ടിക്കരഞ്ഞ് ബിന്ദു പണിക്കര്‍; വീഡിയോ

ബിന്ദു പണിക്കര്‍ക്ക് നന്ദി പറഞ്ഞ് റോഷാക്ക് ടീം പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

Bindu Panicker crying in Rorschach set Video
, വ്യാഴം, 20 ഒക്‌ടോബര്‍ 2022 (18:51 IST)
മമ്മൂട്ടി നായകനായ റോഷാക്കില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയ കഥാപാത്രമാണ് ബിന്ദു പണിക്കരുടെ സീത. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ വിസ്മയിപ്പിക്കുന്ന തരത്തിലാണ് ബിന്ദു പണിക്കര്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ ബിന്ദു പണിക്കര്‍ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതായിരുന്നു ചിത്രത്തിലെ ബിന്ദു പണിക്കരുടെ പ്രകടനം. 
 
ബിന്ദു പണിക്കര്‍ക്ക് നന്ദി പറഞ്ഞ് റോഷാക്ക് ടീം പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 
 


റോഷാക്കിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി ബിന്ദു പണിക്കര്‍ സെറ്റില്‍ നിന്നു യാത്ര ചോദിക്കുന്ന ഭാഗങ്ങള്‍ അടക്കമാണ് വീഡിയോയിലുള്ളത്. വളരെ വൈകാരികമായാണ് ബിന്ദു പണിക്കര്‍ ഈ വീഡിയോയില്‍ സംസാരിക്കുന്നത്. ഈ സെറ്റ് വിട്ടു പോകാന്‍ വിഷമമുണ്ടെന്ന് പറഞ്ഞ് ബിന്ദു പണിക്കര്‍ കരയുന്നതും വീഡിയോയില്‍ കാണാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കബഡി താരമായി ധ്രുവ്, മാരി സെല്‍വരാജിന്റെ സ്‌പോര്‍ട്‌സ് ചിത്രം