Select Your Language

Notifications

webdunia
webdunia
webdunia
webdunia

വണ്ടി ഭ്രാന്ത് ഉണ്ടോ? 'ബുള്ളറ്റ് ഡയറീസ്' നിങ്ങള്‍ക്ക് ഇഷ്ടമാകും! പുതിയ വിവരങ്ങള്‍

Bullet Diaries Santhosh Mandoor Dhyan Sreenivasan  motorcycle enthusiast

കെ ആര്‍ അനൂപ്

, വ്യാഴം, 20 ഒക്‌ടോബര്‍ 2022 (14:59 IST)
ധ്യാന്‍ ശ്രീനിവാസനും പ്രയാഗ മാര്‍ട്ടിനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ബുള്ളറ്റ് ഡയറീസ്'.ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന മോട്ടോര്‍ സൈക്കിള്‍ പ്രേമിയുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.   
ഇരുട്ടിയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച രാജു ജോസഫ് എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ അവതരിപ്പിക്കുന്നത്. ഓട്ടോ മെക്കാനിക്കായ രാജു ഒരു ഗാരേജ് നടത്തുകയും തന്റെ ബൈക്കിനെ അങ്ങേയറ്റം ഇഷ്ടപ്പെടുകയും ചെയ്യുന്നു. ബൈക്കുമൊത്തുള്ള അവന്റെ യാത്രയാണ് സിനിമ.
 
നടന്‍ ജോണി ആന്റണി, അന്തരിച്ച കോട്ടയം പ്രദീപ്, അല്‍ത്താഫ് എന്നിവരും ചിത്രത്തിലുണ്ട്.
 
കണ്ണൂര്‍, മംഗലാപുരം എന്നിവിടങ്ങളിലാണ് 'ബുള്ളറ്റ് ഡയറീസ്' ചിത്രീകരിച്ചത്. സന്തോഷ് മുണ്ടൂര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയുടെ പുതിയ സിനിമ, അടുത്തത് ലോകേഷ് കനകരാജിനൊപ്പം തന്നെ, പുതിയ വിശേഷങ്ങളുമായി നടന്‍ കാര്‍ത്തി