Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനി കുസൃതിയുടെ 'ബിരിയാണി' പുതിയ ഉയരങ്ങളിലേക്ക്, വിശേഷങ്ങളുമായി സംവിധായകന്‍ സജിന്‍ ബാബു

കനി കുസൃതിയുടെ 'ബിരിയാണി' പുതിയ ഉയരങ്ങളിലേക്ക്, വിശേഷങ്ങളുമായി സംവിധായകന്‍ സജിന്‍ ബാബു

കെ ആര്‍ അനൂപ്

, വ്യാഴം, 10 മാര്‍ച്ച് 2022 (10:05 IST)
കനി കുസൃതിയെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണ് ബിരിയാണി. നിരവധി ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്ത ഈ ചിത്രം അടുത്തതായി ഓസ്റ്റിനിലെ Indie meme ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കും. ബിരിയാണി ജൂറി അവാര്‍ഡിനും, ഓടിയന്‍സ് ആഡീന്‍സ് ചോയ്‌സ് അവാര്‍ഡിനും മത്സരിക്കുന്നുവെന്ന് സംവിധായകന്‍ അറിയിച്ചു.
ഏഴാമത് Indie meme ഫിലിം ഫെസ്റ്റിവല്‍ 2022 ഏപ്രിലില്‍ നടക്കും.
അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങി നിരവധി രാജ്യങ്ങളിലെ വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും 'ബിരിയാണി' പ്രദര്‍ശിപ്പിച്ചിരുന്നു. കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിലൂടെയാണ് ലഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖര്‍ 5 ഭാഷകള്‍ സംസാരിക്കും, സല്യൂട്ട് മലയാളത്തില്‍ മാത്രമല്ല !