Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷേത്രത്തിന് മുന്നിൽ ചുംബനം, കെട്ടിപ്പിടിച്ചു നടിയും സംവിധായകനും: ആദിപുരുഷ് ടീമിനെതിരെ ബിജെപി നേതാവ്

ക്ഷേത്രത്തിന് മുന്നിൽ ചുംബനം, കെട്ടിപ്പിടിച്ചു നടിയും സംവിധായകനും: ആദിപുരുഷ് ടീമിനെതിരെ ബിജെപി നേതാവ്
, വ്യാഴം, 8 ജൂണ്‍ 2023 (20:06 IST)
ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഓം റൗട്ടാണ്. സിനിമയുടെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി ചിത്രം കളിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് ഹനുമാനായി മാറ്റി വെയ്ക്കും എന്നതടക്കം വ്യത്യസ്തമായ പ്രചരണമാണ് സിനിമയുടെ അണിയറക്കാര്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയുണ്ടായ ഒരു സംഭവം ഇപ്പോള്‍ ഒരു വിഭാഗത്തെ ചൊടുപ്പിച്ചിരിക്കുകയാണ്.
 
തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം താരകരാമ പവലിയനില്‍ വച്ചായിരുന്നു പ്രീ റിലീസ് നടന്നത്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വച്ച് സംവിധായകന്‍ ഓം റൗട്ട് സിനിമയിലെ നായികയായ കൃതി സനോണിനെ ചുംബിച്ചിരുന്നു. ചടങ്ങിന് ശേഷം മടങ്ങുമ്പോഴാണ് സംവിധായകന്‍ നടിയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവായ രമേശ് നായിഡു. പരിപാവനമായ വെങ്കിടേശ്വര ക്ഷേത്രത്തിന് മുന്നില്‍ പൊതുസദസ്സില്‍ ഇങ്ങനെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നായിഡു ട്വീറ്റ് ചെയ്തു. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചര്‍ച്ചയായതോടെ നായിഡു ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പല്ല് പൊടിയുന്ന നടന്‍ ആരാണ്? എന്താണ് എക്‌സൈസ് ടിനി ടോമിന്റെ മൊഴി എടുക്കാത്തത്: ബി ഉണ്ണികൃഷ്ണന്‍