Publish Date: Wed, 07 Jun 2023 (16:16 IST)
Updated Date: Wed, 07 Jun 2023 (15:18 IST)
ജൂണ്‍ 16ന് റിലീസിന് എത്തുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. ഓം റാവത്ത് സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ സജീവമാണ് താരം.പ്രീ റിലീസ് ഇവന്റ് ജൂണ്‍ ആറിന് നടന്നിരുന്നു.
തിരുപ്പതിയില്‍ വച്ച് ആരാധകരെ കണ്ട പ്രഭാസിനെ ഒറ്റ കാര്യമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. തങ്ങളോട് സംസാരിക്കാന്‍ പ്രഭാസിനോട് ആവശ്യപ്പെട്ട ആരാധകരോട് നടന്‍ പറഞ്ഞത്, ഞാന്‍ അധികം സംസാരിക്കാറില്ലെന്നും പ്രവര്‍ത്തിക്കാറേയുള്ളൂ എന്നാണ്. വര്‍ഷത്തില്‍ രണ്ടു മുതല്‍ മൂന്ന് സിനിമകള്‍ ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് അധികം സംസാരിക്കാത്തതിനുള്ള പ്രതിഫലം നല്‍കുമെന്ന് പ്രഭാസ് പറഞ്ഞു.