Blessy: 'ആടുജീവിതത്തിന് അവാർഡ് നിഷേധിച്ചപ്പോൾ നിശബ്ദനായത് ED പേടി കൊണ്ട്': ബ്ലെസി

നിഹാരിക കെ.എസ്
ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (10:45 IST)
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിന് ദേശീയ വാർഡ് ലഭിക്കാതെ പോയത് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. ഇപ്പോഴിതാ, ഇത് സംബന്ധിച്ച് ബ്ലെസി ചന്ദ്രിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുന്നു.
 
ഇന്ത്യയിൽ ഇ.ഡിയെ പേടിക്കണമെന്നും ആടുജീവിതത്തിന് അവാർഡ് നിഷേധിച്ചപ്പോൾ നിശബ്ദനായത് ഭയം കൊണ്ടാണെന്നുമാണ് ബ്ലെസി പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബ്ലെസി. അവാർഡ് ലഭിക്കാൻ കഴിയാത്തതിന് പിന്നിലെ രാഷ്ട്രീയം തുറന്ന് കാട്ടാൻ കഴിയാത്തതിന് കാരണം ഭയമാണെന്ന് ബ്ലെസി റിപ്പോർട്ടറിനോട് പ്രതികരിച്ചു.
 
'അവാർഡ് കിട്ടാത്തതിനോട് പ്രതികരിക്കുന്നത് മാന്യതയല്ല കാരണം അത് ജൂറിയാണ് തീരുമാനിക്കുന്നത്. പക്ഷെ അതിന് പിന്നിലെ രാഷ്ട്രീയം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് എനിക്കോ മീഡിയയ്ക്കോ തുറന്ന് കാട്ടാൻ കഴിയാത്തതിന് കാരണം ഭയമാണ്. ഒരു സിനിമയിൽ ഒരു പേരിടുമ്പോൾ പോലും നമ്മൾ ചരിത്രം പഠിക്കേണ്ടി വരും. 
 
ആടുജീവിതത്തിനായി ഒരു കലാകാരൻ ഒരു ജീവിതത്തിൽ അനുഭവിക്കേണ്ട എല്ലാ പ്രയാസങ്ങളിലൂടെയും കടന്നുപോയ ആളാണ് ഞാൻ. അങ്ങനെ വരുമ്പോൾ ആ സിനിമ മോശമാണെന്ന് പറയുമ്പോഴുള്ള ഡിപ്രെഷൻ വലുതാണ്. ഗൾഫിൽ സൈമ അവാർഡിനായി പോയപ്പോൾ മഹാരാജ എന്ന സിനിമയുടെ സംവിധായകൻ അവാർഡ് ലഭിക്കാതെ പോയപ്പോൾ സോഫ്റ്റ് ആയിട്ടാണല്ലോ പ്രതികരിച്ചത് എന്ന് ചോദിച്ചു. 
 
എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല. സ്വസ്ഥത നഷ്ടമാകും. ഈഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുകയാണ് എന്നാണ് അദ്ദേഹത്തോട് താൻ മറുപടി നൽകിയത്', ബ്ലെസി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

Montha Cyclone: 'മോന്‍ത' ചുഴലിക്കാറ്റ് തീരംതൊടാന്‍ മണിക്കൂറുകള്‍ മാത്രം; ഈ സംസ്ഥാനങ്ങളില്‍ ജാഗ്രത, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Kerala Weather: ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ഏഴിടത്ത് യെല്ലോ അലര്‍ട്ട്

വീടുകള്‍ക്ക് മുകളിലെ താല്‍ക്കാലിക മേല്‍ക്കൂരകള്‍ക്ക് ഇനി മുതല്‍ നികുതിയില്ല

മോന്‍ത ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അടുത്ത ലേഖനം
Show comments