Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാം വയസ്സിൽ അച്ഛൻ ഉപേക്ഷിച്ചു, സൂപ്പർ താരവുമായി പ്രണയം, എന്നാൽ 53 വയസിലും സിംഗിൾ, തബുവിൻ്റെ ജീവിതം

മൂന്നാം വയസ്സിൽ അച്ഛൻ ഉപേക്ഷിച്ചു, സൂപ്പർ താരവുമായി പ്രണയം, എന്നാൽ 53 വയസിലും സിംഗിൾ, തബുവിൻ്റെ ജീവിതം

അഭിറാം മനോഹർ

, ചൊവ്വ, 5 നവം‌ബര്‍ 2024 (14:43 IST)
കാലാപാനി എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ബോളിവുഡ് താരമാണ് തബു. ഹിന്ദിയിലും തമിഴിലുമെല്ലാമായി നിരവധി ക്ലാസിക് സിനിമകളില്‍ തബു ഭാഗമായിട്ടുണ്ട്. സിനിമാതിരക്കുകളില്‍ ഇപ്പോഴും വ്യാപൃതയായിരിക്കുന്ന താരത്തിന്റെ അന്‍പത്തിമൂന്നാം പിറന്നാളായിരുന്നു കഴിഞ്ഞ നവംബര്‍ 3ന് സിനിമാലോകം ആഘോഷമാക്കിയത്.
 
 1971ല്‍ പാക് നടന്‍ ജമാല്‍ അലി ഹാഷ്മിയുടെയും ഹൈദരാബാദ് സ്വദേശിനു റിസ്വാനയുടെയും മകളായാണ് തബു എന്ന തബസ്സും ഫാത്തിമ ഹാഷ്മി ജനിക്കുന്നത്. തബുവിന് 3 വയസ്സുള്ളപ്പോള്‍ ജമാല്‍ അലി ഭാര്യയേയും കുടുംബത്തെയും ഉപേക്ഷിച്ചു. സ്‌കൂള്‍ ടീച്ചറായിരുന്ന അമ്മയുടെ സംരക്ഷണയിലാണ് പിന്നീട് തബുവും മൂത്ത സഹോദരിയായ ഫറാ നാസും വളര്‍ന്നത്. ബന്ധുവും നടിയുമായ ശബാന ആസ്മിയുടെ ചുവട് പിടിച്ചാണ് ഫറാ നാസും തബുവും സിനിമയിലേക്കെത്തുന്നത്.
 
 1985ല്‍ തന്റെ പതിനഞ്ചാം വയസില്‍ ദേവാനന്ദ് നായകനായെത്തിയ ഹം നൗജവാന്‍ എന്ന സിനിമയിലൂടെയാണ് തബു വെള്ളിത്തിരയിലെത്തുന്നത്. ദേവാനന്ദ് തന്നെയായിരുന്നു തബസ്സും ഫാത്തിമയ്ക്ക് തബു എന്ന പേര് സമ്മാനിക്കുന്നത്. പിന്നീട് ഹിന്ദിയിലും തെലുങ്കിലുമെല്ലാമായി തബു സജീവമായി. ഇടക്കാലത്ത് നടന്‍ സഞ്ജയ് കപൂറുമായുണ്ടായ പ്രണയവും പ്രണയതകര്‍ച്ചയുമെല്ലാം സിനിമാരംഗത്ത് വലിയ ചര്‍ച്ചയായി. നടന്‍ നാഗാര്‍ജുനയുമായും തബു പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ പ്രണയതകര്‍ച്ചകളാണ് 53 വയസിലും താരം സിംഗിളായി നില്‍ക്കാന്‍ കാരണമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
 
 അതേസമയം തന്റെ സിംഗിള്‍ സ്റ്റാറ്റസിനെ പറ്റി തബു പലപ്പോഴും മനസ്സ് തുറന്നിട്ടുണ്ട്. ഒരിക്കലും ഒത്തുപോകാത്ത പങ്കാളിയേയാണ് കിട്ടുന്നതെങ്കില്‍ അത് ഒറ്റപ്പെടലിനേക്കാള്‍ മോശം കാര്യമാകുമെന്നാണ് തബു ഇതിനെ പറ്റി പറയുന്നത്. ഒരാളുടെ റിലേഷന്‍ ഷിപ്പ് സ്റ്റാറ്റസ് അയാളെ വിലയിരുത്താനുള്ള ഒരു ഘടകമായി പരിഗണിക്കരുതെന്നും തബു പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യയും കങ്കുവ സിനിമയുടെ അണിയറ പ്രവര്‍ത്തകരും കൊച്ചിയില്‍; നാളെ തിരുവനന്തപുരത്ത്