കേരള ഷെയറില്‍ നിന്ന് മാത്രം ബജറ്റ് റിക്കവറി! ഏത് നിര്‍മ്മാതാവും കൊതിക്കുന്ന നേട്ടവുമായി ദുല്‍ഖര്‍
നിര്‍മ്മാണം വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും.
മലയാള സിനിമ കണ്ട ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷനിലേക്ക് കുതിക്കുകയാണ് ലോക. 30 കോടിയോളം മുതല്മുടക്കുള്ള സിനിമ ഇതിനോടകം 250 കോടി ക്ലബ്ബിൽ കയറി കഴിഞ്ഞു. മലയാളത്തിലെ പുതിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയുടെ സംവിധായകന്‍ ഡൊമിനിക് അരുണ്‍ ആണ്. നിര്‍മ്മാണം വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും.
ഫ്രാഞ്ചൈസിയിലെ കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ റോളിലെത്തിയ ആദ്യ ഭാഗം വേഫെററിനെ സംബന്ധിച്ച് എല്ലാ അര്‍ഥത്തിലും വന്‍ നേട്ടം ആവുകയാണ്. ചിത്രത്തിന്‍റെ ബജറ്റ് റിക്കവറി കേരളത്തിലെ തിയറ്റര്‍ ഷെയറില്‍ നിന്ന് മാത്രം നടന്നു എന്നതാണ് അത്. ചിത്രം കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ നേടിയിട്ടുള്ള ഗ്രോസ് 90 കോടിക്ക് മുകളിലാണ്. 40 കോടിയിലേക്ക് അടുക്കുകയാണ് കേരളത്തിലെ തിയറ്റര്‍ ഷെയര്‍. ഏത് നിര്‍മ്മാതാവും കൊതിക്കുന്ന നേട്ടമാണ് ലോക ചാപ്റ്റര്‍ 1 ലൂടെ വേഫെറര്‍ സ്വന്തമാക്കിയിരിക്കുന്നത്.
വിതരണക്കാരുടെ കമ്മീഷന്‍ കിഴിച്ചിട്ടുള്ള വിദേശ മാര്‍ക്കറ്റുകളിലെയും ഇതര സംസ്ഥാനങ്ങളിലെയും തിയറ്റര്‍ ഷെയര്‍, ഒടിടി, സാറ്റലൈറ്റ് അടക്കമുള്ള മറ്റ് റൈറ്റ്സ് അടക്കമുള്ളവയിലൂടെ വരുന്ന തുക എല്ലാം വേഫെററിന്‍റെ ലാഭക്കണക്കുകളിലേക്കാണ് പോകുന്നത്.
അതേസമയം, തെന്നിന്ത്യന്‍ സിനിമയില്‍ത്തന്നെ ആദ്യമായാണ് നായികാപ്രാധാന്യമുള്ള ഒരു ചിത്രം 100 കോടി ക്ലബ്ബില്‍ കടക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 250 കോടി കടന്നിട്ടുണ്ട് ലോക. എമ്പുരാന് ശേഷം ഈ ക്ലബ്ബില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ലോക. 15 കോടി കൂടി നേടിയാല്‍ എമ്പുരാനെ മറികടന്ന് മലയാള സിനിമയുടെ ചരിത്രത്തിലെതന്നെ ഏറ്റവും കളക്റ്റ് ചെയ്യുന്ന ചിത്രമായി ലോക മാറും.
എമ്പുരാൻ ആൺ ഒന്നാമത്. 265 കോടിയാണ് എംപുരാന്റെ നേട്ടം. ഈ നേട്ടത്തോടെ ലോക മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷനെ മറികടന്നു. 242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നേട്ടം. മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക നേരത്തെ മറികടന്നിരുന്നു. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്.
ജൂഡ് ആന്തണി ജോസഫ് ചിത്രമായ 2018 നെയും ലോക മറികടന്നു. 174.25 കോടിയാണ് 2018 ന്റെ നേട്ടം. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.