Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ 'പുഷ്പ' ഒരുങ്ങുന്നു, ബഡ്ജറ്റ് വിവരങ്ങള്‍ പുറത്ത് !

അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ 'പുഷ്പ' ഒരുങ്ങുന്നു, ബഡ്ജറ്റ് വിവരങ്ങള്‍ പുറത്ത് !

കെ ആര്‍ അനൂപ്

, വെള്ളി, 14 മെയ് 2021 (10:54 IST)
അല്ലു അര്‍ജുന്റെ 'പുഷ്പ' രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. ഫഹദ് ഫാസിലാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. പുഷ്പ തിരക്കഥയ്ക്ക് രണ്ടാം ഭാഗത്തിനുള്ള സാധ്യതയുണ്ടെന്ന് സംവിധായകന്‍ സുകുമാര്‍ വിശ്വസിക്കുന്നു. സിനിമയുടെ ബഡ്ജറ്റിനെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
160 കോടി രൂപയുടെ ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സ്‌ക്രിപ്റ്റില്‍ പുതിയ മാറ്റങ്ങളോടെ രണ്ട് ഭാഗങ്ങള്‍ നിര്‍മ്മിക്കേണ്ടതിനാല്‍ സിനിമയുടെ ബജറ്റ് വീണ്ടും കൂടുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് ഭാഗങ്ങള്‍ക്കും കൂടി ഏകദേശം 250 കോടി രൂപയാണത്രേ ബജറ്റ്. രണ്ടാം ഭാഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ തന്നെ നിര്‍മ്മാതാക്കള്‍ പുറത്തുവിടുമെന്നാണ് എന്നാണ് പറയപ്പെടുന്നത്. അതേസമയം നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് നീളുകയാണ്.ഏകദേശം 45 ദിവസത്തെ ജോലി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

45- ന്റെ ചെറുപ്പം, വിജയ് ബാബുവിന് പിറന്നാള്‍ ആശംസകളുമായി ഉണ്ണി മുകുന്ദന്‍