ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ ടിക്കറ്റ് ടു ഫിനാലെ ആരംഭിച്ചതോടെ മത്സരങ്ങള്‍ കടുകും. ഇനി ഓരോ ദിവസവും നിര്‍ണായകം. വരുന്ന ഗെയിമുകള്‍ വിജയിച്ച മുന്നോട്ടു പോകുക എന്നതായിരിക്കും ഓരോ മത്സരാര്‍ത്ഥികളുടെയും ലക്ഷ്യം. ഗെയിമുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ഒരാള്‍ക്ക് നേരിട്ട് ടോപ് ഫൈവ് എത്താനും പറ്റും. ഈ സുവര്‍ണ്ണ അവസരം മാക്‌സിമം ഉപയോഗിക്കാന്‍ ഓരോരുത്തരും ശ്രമിക്കുമ്പോള്‍ മത്സരങ്ങള്‍ തീപാറും. കഴിഞ്ഞദിവസം അപ്രതീക്ഷിതമായി അന്‍സിബ പുറത്തായി. ബിഗ് ബോസില്‍ 77 ദിവസങ്ങള്‍ പിന്നിട്ടാണ് താരത്തിന്റെ മടക്കം.
ഇത്രയും ദിവസം ബിഗ് ബോസ് വീട്ടില്‍ നില്‍ക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി പറയുന്നു. ഷോയില്‍ നിന്ന് പുറത്തായ ശേഷം മോഹന്‍ലാലിനോട് സംസാരിക്കുകയായിരുന്നു അന്‍സിബ.
പ്രേക്ഷകര്‍ തനിക്ക് നല്‍കിയ സപ്പോര്‍ട്ട് വളരെ വലുതാണ് ഇത്രയും സപ്പോര്‍ട്ട് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അന്‍സിബ പറയുന്നു.
'പ്രേക്ഷകര്‍ എനിക്ക് തന്ന സപ്പോര്‍ട്ട് വളരെ വലുതാണ്. ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്രയും സപ്പോര്‍ട്ട് കിട്ടുമെന്ന്. കാരണം എല്ലാവരും ചോദിക്കുന്നൊരു ചോദ്യമുണ്ട് ഞാന്‍ എന്ത് ചെയ്തു എന്നത്. ഞാന്‍ ഞാനായിട്ടെ അവിടെ നിന്നിട്ടുള്ളൂ. ഞാന്‍ ഒരിക്കലും കള്ളത്തരം കാണിച്ചിട്ടില്ല. എല്ലാ പ്രേക്ഷകരോടും ഒത്തിരി നന്ദി.ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. 365 ദിവസവും വേണമെങ്കില്‍ നമുക്ക് അഭിനയിക്കാം. പക്ഷേ ഏതെങ്കിലും നിമിഷത്തില്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്ത് വരും',-അന്‍സിബ പറഞ്ഞു.
അന്‍സിബയുടെ ബിഗ് ബോസിലെ നല്ല നിമിഷങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ഒരു വീഡിയോ ബിഗ് ബോസ് കാണിക്കുകയും ചെയ്തു. ശേഷം വീണ്ടും കാണാം എന്ന് പറഞ്ഞ മോഹന്‍ലാല്‍ അന്‍സിബയെ പുറത്തേക്ക് പറഞ്ഞയച്ചത്.
ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ അടുത്താഴ്ച വരെ നീണ്ടുനില്‍ക്കും. നിലവില്‍ പ്രത്യേക ടാസ്‌കുകളിലൂടെ ജാസ്മിനും ഋഷിയും ഓരോ പോയിന്റുകള്‍ വീതം സ്വന്തമാക്കിയിട്ടുണ്ട്.