Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നേക്കാൾ കിടിലനായ മറ്റൊരു നടിയെ ലോകത്ത് കാണിച്ചുതരാമോ? വെല്ലുവിളിയുമായി കങ്കണ

എന്നേക്കാൾ കിടിലനായ മറ്റൊരു നടിയെ ലോകത്ത് കാണിച്ചുതരാമോ? വെല്ലുവിളിയുമായി കങ്കണ
, ചൊവ്വ, 9 ഫെബ്രുവരി 2021 (14:54 IST)
അഭിനേതാവ് എന്ന നിലയിൽ തന്നോട് മത്സരിക്കാൻ ലോകത്തൊരു നടിയ്‌ക്കും കഴിയില്ലെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. 
 
സ്വഭാവറോളുകളിൽ മെറിൽ സ്ട്രീപ്പിനെപോലെയുള്ള പ്രതിഭയാണ് ഞാൻ. എന്നാൽ ആക്ഷൻ,ഗ്ലാമർ റോളുകളിൽ ഗാൽ ഗാദോയെപോലെ അഭിനയിക്കാനും തനിക്ക് കഴിയും. അതിനാൽ തന്നെ ലോകത്തുള്ള ഏതൊരു നടിയേക്കാൾ റേഞ്ച് തനിക്ക് തന്നെയാണ് കങ്കണ വ്യക്തമാക്കി. കങ്കണ വ്യത്യസ്‌തമായ വേഷങ്ങൾ അവതരിപ്പിക്കുന്ന തലൈവി,ധാകഡ് എന്നീ സിനിമകളിലെ ചിത്രങ്ങളോട് കൂടിയാണ് താരത്തിന്റെ ട്വീറ്റ്.
 
തന്നേക്കാൾ റേഞ്ചും ബ്രില്യൻസും ഉള്ള മറ്റൊരു നടിയെ കാണിച്ചുതന്നാൽ താൻ അഹങ്കാരം അവസാനിപ്പിക്കാമെന്നും അതുവരെ അഹന്ത തുടരുമെന്നും കങ്കണ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദൃശ്യം 2 ക്ലൈമാക്‍സ് - തുറന്നുപറഞ്ഞ് ജീത്തു ജോസഫ് !