Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്വേഷ പ്രചാരണം: കങ്കണയുടെ ട്വീറ്റുകൾ നീക്കം ചെയ്‌ത് ട്വിറ്റർ

ട്വിറ്റർ
, വ്യാഴം, 4 ഫെബ്രുവരി 2021 (14:40 IST)
ട്വിറ്ററിലെ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ചില ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്‌തു. രണ്ട് മണിക്കൂറിനുള്ളില്‍ നടിയുടെ രണ്ട് ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തിട്ടുള്ളത്. വിദ്വേഷപ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് ട്വിറ്ററിന്റെ നടപടി.
 
തങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്ന ട്വീറ്റുകളില്‍ നടപടി സ്വീകരിച്ചുവെന്ന് ട്വിറ്ററിന്റെ വിശദീകരണം. ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച പോപ് താരം റിഹാനയെ കഴിഞ്ഞ ദിവസങ്ങളില്‍ കങ്കണ കടന്നാക്രമിച്ചിരുന്നു. കർഷകപ്രതിഷേധക്കാരെ ഭീകരവാദികളെന്നും അവരെ പിന്തുണച്ച റിഹാനയെ വിഡ്ഡീ എന്നുമാണ് കങ്കണ അഭിസംബോധന ചെയ്‌തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് പ്രതിസന്ധി: മാമാങ്കം ഡാൻസ്‌ സ്കൂളും സ്റ്റുഡിയോയും പൂട്ടുന്നു, കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് റിമ