കുളി കഴിഞ്ഞ ഉടൻ ഭക്ഷണം കഴിക്കാമോ?

ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാൽ കുളിക്കണമെന്നൊരു ചൊല്ലുമുണ്ട്.

നിഹാരിക കെ.എസ്
ശനി, 13 സെപ്‌റ്റംബര്‍ 2025 (09:35 IST)
കുളിക്കുന്നതിന് തൊട്ടു മുൻപും പിൻപും ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് പഴമക്കാർ പറയാറുണ്ട്. ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാൽ കുളിക്കണമെന്നൊരു ചൊല്ലുമുണ്ട്. അതിൽ അൽപം കാര്യമുണ്ടെന്നാണ് പുതിയകാല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഈ ശീലം ദീര്‍ഘകാല ആരോഗ്യത്തിന് ദോഷം ചെയ്യാം. പ്രത്യേകിച്ച് ദഹനപ്രശ്നങ്ങള്‍ പോലുള്ള ആരോഗ്യ അവസ്ഥകള്‍ ഇത്തരക്കാർ പതിവായിരിക്കുമത്രേ.
 
കുളിച്ച് കഴിഞ്ഞ ഉടനെ ഭക്ഷണം കഴിക്കുമ്പോള്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നു. കുളി കഴിയുമ്പോള്‍ ആമാശയത്തിന് ചുറ്റുമുള്ള രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങും. ഈ സമയം ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം ശരിയായി നടക്കില്ല. ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടും.
 
കുളി കഴിയുമ്പോള്‍ ശരീരോഷ്മാവ് കുറവായിരിക്കും. ഇതിനാലാണ് ശരിയായ ദഹനം നടക്കാത്തതെന്നാണ് ആയുര്‍വേദത്തിൽ പറയുന്നത്. ഇത് പതിവായാൽ അമിതവണ്ണം തുടങ്ങിയ പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് കുളി കഴിഞ്ഞും കുളിക്കുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനിടയില്‍ രണ്ടോ മൂന്ന് മണിക്കൂർ ഇടവേള വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

അടുത്ത ലേഖനം
Show comments