Webdunia - Bharat's app for daily news and videos

Install App

ദളിത് സമുദായങ്ങളിലുള്ളവരെല്ലാം ക്രിമിനലുകൾ, സിനിമയിൽ നിന്നും പുറത്താക്കണം: നടി മീര മിഥുനെതിരെ കേസ്

Webdunia
തിങ്കള്‍, 9 ഓഗസ്റ്റ് 2021 (19:56 IST)
ദളിത് സമുദായത്തെ അപമാനിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടിയും മോഡലുമായ മീര മിഥു‌നെതിരെ പോലീസ് കേസെടുത്തു. കലാപത്തിന് ആഹ്വാനം ചെയ്യൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
 
ഈ മാസം ഏഴിനാണ് മീര മിഥുൻ വിവാദ വീഡിയോ പങ്കുവെച്ചത്. ഒരു സംവിധായകൻ തന്റെ ചിത്രം മോഷ്‌ടിച്ച് സിനിമയുടെ ഫസ്റ്റ് ലുക്കിന് ഉപയോഗിച്ചതായി മീര മിഥുൻ വീഡിയോയിൽ ആരോപിക്കുന്നു. ദളിത് സമുദായത്തിലുള്ള എല്ലാവരും ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണെന്നും അതുകൊണ്ടാണ് അവർക്ക് പ്രശ്‌നങ്ങൾ അനുഭവിക്കേണ്ടിവരുന്നതെന്നും മീര മിഥുൻ പറഞ്ഞു. ദളിത് വിഭാഗത്തിലുള്ള സംവിധായകരെയും ആളുകളെയും സിനിമയിൽ നിന്നും ഒഴിവാക്കണമെന്നും ഇവർ വീഡിയോയിൽ പറയുന്നുൺട്.
 
വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനമാണ് മീര മിഥുനെതിരെ ഉയരുന്നത്. ഇതിന് മുൻപും വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുള്ള താരമാണ് മീര. സൂപ്പർ താരങ്ങളായ രജനികാന്ത്,കമൽ ഹാസൻ,വിജയ്,സൂര്യ എന്നിവർക്കെതിരെയെല്ലാം അധിക്ഷേപകമന്റുകളുമായി മീര രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഴിഞ്ഞത്ത് അസഭ്യ വാക്കുകള്‍ പറഞ്ഞ് അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; അയല്‍വാസിയായ 54കാരി അറസ്റ്റില്‍

പോക്‌സോ കേസില്‍ അധ്യാപികയ്ക്ക് ജാമ്യം; 16കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ

സമൂഹമാധ്യമങ്ങളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Karkadaka Vavu: ഇന്ന് കര്‍ക്കടക വാവ്

അടുത്ത ലേഖനം
Show comments