Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആട് മോഷണത്തിന് കൊലക്കേസ് പ്രതിയും പിടിയില്‍

ആട് മോഷണത്തിന് കൊലക്കേസ് പ്രതിയും പിടിയില്‍

എ കെ ജെ അയ്യര്‍

, ചൊവ്വ, 3 ഓഗസ്റ്റ് 2021 (12:58 IST)
വര്‍ക്കല: ആടുകളെ മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂര്‍ മുണ്ടയില്‍ തോപ്പുവിള പുത്തന്‍വിള വീട്ടില്‍ ബിജു (47), വാച്ചര്‍മുക്ക് നിശാ ഭവനില്‍ നിജു എന്ന മണികണ്ഠന്‍ (31) എന്നിവരാണ് അയിരൂര്‍ പോലീസിന്റെ പിടിയിലായത്.  
 
ചെമ്മരുതി കോവൂര്‍ സ്വദേശി അജിതയുടെ മലബാറി, ജംനാപ്യാരി ഇനത്തില്‍ പെട്ട ആടുകളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ കടത്തിക്കൊണ്ട്‌പോയി വിറ്റത്. 2012 ല്‍ വര്‍ക്കലയില്‍ വച്ച് ലിജി എന്ന പെണ്‍കുട്ടിയെ ബൈക്കിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിജു. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നു പോലീസ് വെളിപ്പെടുത്തി.
 
സമീപത്തെ ക്യാമറാ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. വര്‍ക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയില്‍ എന്താണ് സംഭവിക്കുന്നത് ? ആശങ്ക വിതച്ച് പുതിയ റിപ്പോര്‍ട്ടുകള്‍; വുഹാനിലെ ഒരു കോടിയിലേറെ പേരെ കൂട്ടപരിശോധനയ്ക്ക് വിധേയമാക്കുന്നു