ടോം ഹാങ്ക്‌സ് നായകനായെത്തിയ ഹോളിവുഡ് ചിത്രം കാസ്റ്റ് എവേയിൽ ഉപയോഗിച്ച വോളി ബോൾ പന്ത് വിൽസൺ ലേലം ചെയ്‌തു.ലോസ് ആഞ്ജലീസിലെ പ്രോപ് സ്റ്റോറാണ് വോളി ബോള്‍ പന്ത് ലേലത്തിന് വച്ചത്. ഏകദേശം രണ്ടേകാല്‍ കോടിയിലേറെ രൂപയ്ക്കാണ് പന്തു വിറ്റുപോയത്.
2000ൽ പുറത്തിറങ്ങിയ കാസ്റ്റ്എവേ എന്ന ചിത്രം കൊറിയര്‍ സ്ഥാപനമായ ഫെഡക്‌സിലെ ജോലിക്കാരനായ ചക് നോളന്റ് (ടോം ഹാങ്ക്‌സ്) തെക്കന്‍ പസഫിക് സമുദ്രത്തില്‍ വിമാനം തകര്‍ന്ന് വീണ് ഒരു ജനവാസമില്ലാത്ത ദ്വീപിലെത്തപ്പെടുന്നതും അവിടെ തന്റെ ജീവൻ നിലനിർത്താനും രക്ഷപ്പെടുന്നതിനുമായി നടത്തുന്ന ശ്രമങ്ങളുമാണ് പറഞ്ഞത്.
സിനിമയിലെ അഭിനയത്തിന് ടോം ഹാങ്ക്‌സിന് മികച്ച നടനുള്ള ഓസ്‌കാർ പുരസ്‌കാരം ലഭിച്ചിരുന്നു. ആരുമില്ലാത്ത ദ്വീപിൽ ജീവിക്കുന്ന നായകൻ നോളന്റ് ജീവനില്ലാത്ത വില്‍സണെ തന്റെ ഏക ആശ്രയമായി കരുതുകയും സംസാരിക്കുകയും ചെയ്യുന്ന രംഗങ്ങൾ ഹൃദയഹാരിയാണ്.