Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീണ്ട നിയമ പോരാട്ടം,'മരട് 357' പേര് മാറ്റി, 'വിധി' എന്ന ടൈറ്റില്‍ റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

നീണ്ട നിയമ പോരാട്ടം,'മരട് 357' പേര് മാറ്റി, 'വിധി' എന്ന ടൈറ്റില്‍ റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്

, വ്യാഴം, 11 നവം‌ബര്‍ 2021 (09:57 IST)
മരട് 357 ഹൈകോടതി വിധി യുടെ പശ്ചാത്തലത്തില്‍ പേര് മാറ്റി.വിധി-(ദി വെര്‍ഡിക്ട്) എന്ന പേരിലുള്ള പുതിയ പോസ്റ്ററുകള്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി.നവംബര്‍ 25 മുതല്‍ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.നേരത്തെ ഫെബ്രുവരി 19ന് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചെങ്കിലും ചില പരാതികളുടെ അടിസ്ഥാനത്തില്‍ എറണാകുളം മുന്‍സിഫ് കോടതി റിലീസ് തടയുകയായിരുന്നു.
 
മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.
 
'നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ മരട് 357 ഹൈകോടതി വിധി യുടെ പശ്ചാത്തലത്തില്‍ പേര് മാറ്റി വിധി ( ദി വെര്‍ഡിക്ട്) എന്നപേരില്‍ നവംബര്‍ 25 തിയേറ്റര്‍ റിലീസ് ചെയ്യുന്നു. ഒരു പ്രാധാന വേഷത്തെ ഞാനും അവതരിപ്പിക്കുന്ന ഈ സിനിമയ്ക്ക് നിങ്ങളുടെ പ്രാത്ഥനയും പിന്തുണയും കൂടെ ഉണ്ടാവണം. ഈ സിനിമ നിരാശ പെടുത്തില്ല ഉറപ്പ്'- സെന്തില്‍ കൃഷ്ണ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഭീമന്റെ വഴി' തിയറ്ററുകളിലേക്ക്, ട്രെയിലര്‍ റിലീസ് ഡേറ്റ്