Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കൂടെ കിടക്കാന്‍ ആരും നിര്‍ബന്ധിക്കാറില്ല... പക്ഷേ ചിലരെ കണ്ട് കഴിഞ്ഞാല്‍ ഇതിന് വേണ്ടി മാത്രമാണോയെന്ന് തോന്നി പോകും': റായി ലക്ഷ്മി

‘കൂടെ കിടക്കാന്‍ ആരും നിര്‍ബന്ധിക്കാറില്ല... പക്ഷേ ചിലരെ കണ്ട് കഴിഞ്ഞാല്‍ ഇതിന് വേണ്ടി മാത്രമാണോയെന്ന് തോന്നി പോകും: മനസ് തുറന്ന് റായി ലക്ഷ്മി

‘കൂടെ കിടക്കാന്‍ ആരും നിര്‍ബന്ധിക്കാറില്ല... പക്ഷേ ചിലരെ കണ്ട് കഴിഞ്ഞാല്‍ ഇതിന് വേണ്ടി മാത്രമാണോയെന്ന് തോന്നി പോകും': റായി ലക്ഷ്മി
, ശനി, 18 നവം‌ബര്‍ 2017 (08:43 IST)
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് മാത്രമല്ല മലയാളികളുടെയും ഇഷ്ടതാരമാണ് റായി ലക്ഷ്മി. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായകയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച താരത്തിന്റെ ബോളിവുഡ് ചിത്രം ‘ജൂലി 2’ പുറത്തിറങ്ങാന്‍ കാ‍ത്തിരിക്കുകയാണ് ആരാധകര്‍‍. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
 
ചൂടന്‍ രംഗങ്ങളും ഗ്ലാമര്‍ വേഷവുമായി പുറത്തിറങ്ങുന്ന ജൂലി2 റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. താല്‍പര്യമില്ലാത്ത ആളുടെ കൂടെ കിടക്ക പങ്കിടേണ്ടി വന്ന രംഗങ്ങള്‍ ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് താരം തുറന്നുപറഞ്ഞത് വാര്‍ത്തയായിരുന്നു. 
 
കൂടെ കിടക്കാന്‍ ആരും നിര്‍ബന്ധിക്കാറില്ല പക്ഷേ ചിലരെ കണ്ട് കഴിഞ്ഞാല്‍ ഇതിന് വേണ്ടി മാത്രമാണോയെന്ന് തോന്നാറുണ്ട്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍തുറന്നു പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാസ്റ്റിങ്ങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ധാരാളമായിരുന്നു. ഇന്ന് നമ്പര്‍ കുറഞ്ഞിട്ടുണ്ടെങ്കിലും കാസ്റ്റിങ്ങ് കൗച്ച് ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും റായി ലക്ഷ്മി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഎസ്എല്‍ വേദിയില്‍ താരത്തിളക്കം; സല്‍മാനും കത്രീനയും കൂടെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും !