Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുശാന്ത് സിങ്ങിന്റേത് ആത്മഹത്യ തന്നെ, സിബിഐയുടെ അന്തിമറിപ്പോര്‍ട്ട്

സുശാന്ത് സിങ്ങിന്റേത് ആത്മഹത്യ തന്നെ, സിബിഐയുടെ അന്തിമറിപ്പോര്‍ട്ട്

അഭിറാം മനോഹർ

, ഞായര്‍, 23 മാര്‍ച്ച് 2025 (10:47 IST)
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് വ്യക്തമാക്കി സിബിഐ മുംബൈ പ്രത്യേക കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് സ്വീകരിക്കണോ അതോ അന്വേഷണത്തിന് ഉത്തരവിടണോ എന്ന കാര്യം കോടതി തീരുമാനിക്കും. നടനെ ആരും ആത്മഹത്യയിലേക്ക് നയിച്ചതിനുള്ള തെളിവില്ലെന്ന് വ്യക്തമാക്കിയ സിബിഐ കേസില്‍ നടി റിയ ചക്രവര്‍ത്തിക്കും കുടുംബത്തിനും ക്ലീന്‍ ചീറ്റ് നല്‍കി.
 
2020 ജൂണ്‍ 14നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റേത് ആത്മഹത്യ ആണെന്നായിരുന്നു മുംബൈ പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ മകന്‍ കൊല്ലപ്പെട്ടതാണെന്നും കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി മകനില്‍ നിന്നും പണം തട്ടിയെടുത്തെന്നും സുശാന്തിന്റെ പിതാവ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ