Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുൻ ഐഡിയ സ്റ്റാർ സിംഗർ വിജയിയും പ്രശസ്ത പിന്നണി ഗായികയുമായ കല്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മുൻ ഐഡിയ സ്റ്റാർ സിംഗർ വിജയിയും പ്രശസ്ത പിന്നണി ഗായികയുമായ കല്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അഭിറാം മനോഹർ

, ബുധന്‍, 5 മാര്‍ച്ച് 2025 (09:59 IST)
പ്രശസ്ത പിന്നണി ഗായിക കല്പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദ് നിസാംപേട്ടിലെ വീട്ടില്‍ വെച്ച് മാര്‍ച്ച് 2നാണ് ആത്മഹത്യാ ശ്രമം ഉണ്ടായത്. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ഗായിക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കാണപ്പെട്ട കല്‍പ്പനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഗായിക വെന്റിലേറ്ററില്‍ ചികിത്സയിലാണ്.
 
രണ്ട് ദിവസമായി വീടിന്റെ വാതില്‍ തുറക്കാത വന്നതിനെ തുടര്‍ന്ന് സെക്യൂരിറ്റിയാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ ബന്ധപ്പെട്ടു. പോലീസെത്തി വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. പ്രശസ്ത പിന്നണി ഗായകന്‍ ടി എസ് രാഘവേന്ദ്രയുടെ മകളായ കല്‍പ്പന ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്കും പരിചിതയാണ്. 2010ല്‍ സ്റ്റാര്‍ സിംഗര്‍ വിജയി ആയത് കല്പന ആയിരുന്നു. 5 വയസ് മുതല്‍ സംഗീതരംഗത്ത് സജീവമായ കല്പന ഇളയരാജ, എ ആര്‍ റഹ്മാന്‍ എന്നീ പ്രമുഖ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലാപനത്തിന് പുറമെ കമല്‍ഹാസന്‍ നായകനായ പുന്നഗൈ മന്നനില്‍ അതിഥി വേഷത്തിലും താരം എത്തിയിരുന്നു. ജൂനിയര്‍ എന്‍ടിആര്‍ അവതാരകനായ തെലുങ്ക് ബിഗ്‌ബോസ് സീസണ്‍ ഒന്നിലും കല്പന ഭാഗമായിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mumtaj: അന്നത്തെ തെറ്റുകള്‍ ഓര്‍ത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്, ആ ഫോട്ടോകളൊന്നും ആരും കാണരുതെന്നാണ് ആഗ്രഹം: മുംതാസ്