മമ്മൂട്ടിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സി ബി ഐ 5നായി. ആദ്യ നാല് ഭാഗങ്ങളിലെയും പശ്ചാത്തല സംഗീതം മലയാളികള്‍ക്ക് മനഃപാഠമാണ്. പ്രശസ്ത സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു ഇതിനുപിന്നില്‍. എന്നാല്‍ സി ബി ഐ ഡയറിക്കുറിപ്പിലെ തീം മ്യൂസിക് സൃഷ്ടിച്ചത് ശ്യാം അല്ല എന്ന തരത്തില്‍ ഒരു പ്രചാരണം നടക്കുന്നു. എ ആര്‍ റഹ്മാനാണ് ഈ തീം മ്യൂസിക്കില്‍ പിന്നിലെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് സംഗീത സംവിധായകന്‍ ശ്യാം.
'മൂന്നര പതിറ്റാണ്ടോളമായി ആ ഈണം പിറന്നിട്ട്. മറ്റെല്ലാം മറന്നാലും അതിന്റെ ജന്മനിമിഷങ്ങള്‍ ഞാന്‍ മറക്കില്ല. ഒരു പക്ഷേ ഞാന്‍ ചെയ്ത സിനിമാപ്പാട്ടുകളേക്കാള്‍ സാധാരണക്കാരുടെ ഹൃദയങ്ങളില്‍
ഇടംനേടിയ ഈണമാണത്.''-ശ്യാം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.അതേസമയം സിബിഐ അഞ്ചാം ഭാഗത്തിന് സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. ഇക്കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്.മമ്മൂട്ടിയുമൊത്തുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. അതിന്റെ ആവേശത്തില്‍ തന്നെയാണ് സംഗീതസംവിധായകന്‍.