Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍ത്താവ് പോലും അപ്പോള്‍ അടുത്തിരുന്നിട്ടില്ല, അക്കാര്യത്തില്‍ മമ്മൂട്ടിയാണ് എന്റെ ഗുരു; ദേശീയ അവാര്‍ഡിനെ കുറിച്ച് കെ.പി.എ.സി. ലളിത

ഭര്‍ത്താവ് പോലും അപ്പോള്‍ അടുത്തിരുന്നിട്ടില്ല, അക്കാര്യത്തില്‍ മമ്മൂട്ടിയാണ് എന്റെ ഗുരു; ദേശീയ അവാര്‍ഡിനെ കുറിച്ച് കെ.പി.എ.സി. ലളിത
, ബുധന്‍, 23 ഫെബ്രുവരി 2022 (11:01 IST)
കെ.പി.എ.സി. ലളിതയുടെ അഭിനയ കരിയര്‍ എടുത്ത് നോക്കിയാല്‍ അതില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട കഥാപാത്രമായിരിക്കും അമരത്തിലെ ഭാര്‍ഗവി. ആ വര്‍ഷത്തെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും അമരത്തിലെ അഭിനയത്തിനു ലളിത സ്വന്തമാക്കിയിരുന്നു. അമരത്തിലെ അഭിനയത്തിനു തനിക്ക് ലഭിച്ച ദേശീയ അവാര്‍ഡിന്റെ ക്രെഡിറ്റ് നടന്‍ മമ്മൂട്ടിക്ക് കൂടി അവകാശപ്പെട്ടതാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പൊതു പരിപാടിയില്‍വെച്ച് ലളിത പറഞ്ഞിരുന്നു. 
 
അമരത്തിന്റെ ഡബ്ബിങ് സമയത്ത് മമ്മൂട്ടി തനിക്കൊപ്പം ഇരുന്നു. ഡബ്ബ് ചെയ്യേണ്ടതിനെ കുറിച്ച് പറഞ്ഞു തന്നു. ചേച്ചി ഈ ഡയലോഗ് ഇങ്ങനെ പറഞ്ഞാല്‍ കൂടുതല്‍ നന്നാകുമെന്നൊക്കെ പറഞ്ഞ് നിര്‍ദേശം നല്‍കി. അമരം സംവിധാനം ചെയ്ത തന്റെ ഭര്‍ത്താവ് ഭരതന്‍ പോലും ഡബ്ബിങ് സമയത്ത് തന്റെ കൂടെ ഇരുന്നിട്ടില്ല. എന്നാല്‍, മമ്മൂട്ടി എപ്പോഴും ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ മമ്മൂട്ടി തന്റെ ഗുരുവാണെന്നും ഈ പരിപാടിക്കിടെ ലളിത പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സംവിധായകനെന്ന നിലയില്‍ അഭിമാനം', ഹോമിലെ അന്നമ്മ, കെപിഎസി ലളിതയുടെ അവസാന ചിത്രങ്ങളില്‍ ഒന്ന്